city-gold-ad-for-blogger
Aster MIMS 10/10/2023

'ബലിദാനികളായവരെ അപമാനിക്കുന്നു'; ബിജെപി ജില്ലാ കാര്യാലയത്തിന് മുന്നിൽ കണ്ടത് അസാധാരണ സംഭവങ്ങൾ; കുമ്പളയിലെ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സന്മാർ വ്യാഴാഴ്ചയ്ക്കുള്ളിൽ രാജിവെക്കണമെന്ന അന്ത്യശാസനം നൽകി പ്രവർത്തകർ

കാസർകോട്: (www.kasargodvartha.com 20.02.2022) സംസ്ഥാനത്ത് തന്നെ ബിജെപി ഏറ്റവും ശക്തമായ കാസർകോട്ട് അവരുടെ കാര്യാലയത്തിന് മുന്നിൽ ഞായറാഴ്ച രാവിലെ നൂറ് കണക്കിന് പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചത് പാർടിയെ സംബന്ധിച്ചിടത്തോളം അസാധാരണ സംഭവമായിരുന്നു. ഓഫീസ് താഴിട്ടു പൂട്ടുകയും ചെയ്ത് കനത്ത പ്രതിഷേധമാണ് ഉയർത്തിയത്. ഞായറാഴ്ച ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തുമെന്ന് അറിയിച്ചിരുന്ന സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ യാത്ര ഒഴിവാക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി.
    
'ബലിദാനികളായവരെ അപമാനിക്കുന്നു'; ബിജെപി ജില്ലാ കാര്യാലയത്തിന് മുന്നിൽ കണ്ടത് അസാധാരണ സംഭവങ്ങൾ; കുമ്പളയിലെ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സന്മാർ വ്യാഴാഴ്ചയ്ക്കുള്ളിൽ രാജിവെക്കണമെന്ന അന്ത്യശാസനം നൽകി പ്രവർത്തകർ

കുമ്പള പഞ്ചായതിൽ പരസ്‌പര ധാരണയിൽ രണ്ട് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനങ്ങൾ ബിജെപിയും ഒരെണ്ണം സിപിഎമും നേടിയെന്നാണ് പ്രധാന ആരോപണം. സിപിഎം സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ മൂന്ന് പ്രവർത്തകരെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയാണ്. ഇതാണ് പ്രതിഷേധത്തിന് വഴിവെക്കുന്നത്. ബലിദാനികളെ അപമാനിക്കുന്നുവെന്നാണ് പ്രവർത്തകരുടെ വികാരം. രണ്ട് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സന്മാരും വ്യാഴാഴ്ചയ്ക്കകം രാജിവെക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ ഇവരുടെ വീട്ടിലേക്ക് മാർച് നടത്താനാണ് ആലോചന.

കുമ്പള പഞ്ചായതിലെ സ്റ്റാൻഡിങ് കമിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണ് പ്രവർത്തകർ ഉയർത്തുന്നതെങ്കിലും അണികൾക്കിടയിൽ കഴിഞ്ഞ കുറെ മാസങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ പ്രതിഫലനമാണ് ഞായറാഴ്ച കണ്ടത്. പാർടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കണമെന്നാണ് പാർടി പ്രാദേശിക നേതാക്കളും അണികളും ആവശ്യപ്പെടുന്നത്. സിപിഎം കൂട്ടുകെട്ടിനെതിരെ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടി ഇല്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സിപിഎം നേതാക്കളുമായി ഒത്തുകളിച്ച നേതാക്കളെ പുറത്താക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

പെട്ടന്നുള്ള പ്രതിഷേധത്തിന് ഇടയാക്കിയത് അടുത്തിടെയുണ്ടായ ചില സംഭവ വികാസങ്ങളാണ്. രണ്ടാഴ്ച മുമ്പ് കേളുഗുഡെയില്‍ ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയും ഒരു പ്രവര്‍ത്തകന് കുത്തേല്‍ക്കുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് ബിജെപി പ്രവർത്തകനായ ജെപി കോളനിയിലെ ജ്യോതിഷ് ജീവനൊടുക്കി. പ്രശ്‌നത്തില്‍ പാര്‍ടി നേതൃത്വം ഇടപെട്ടില്ലെന്നാണ് ആരോപണം. ജ്യോതിഷിന്റെ അമ്മാവനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയാണ് കുമ്പളയിലെ സിപിഎം സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ. ഇതിലുള്ള പ്രതിഷേധം ജ്യോതിഷ് പങ്കുവെച്ചിരുന്നുവെന്നാണ് പ്രവർത്തകർ പറയുന്നത്.

കാസർകോട്ട് ബിജെപി ഏറ്റവും ശക്തമായ കാസർകോട്, മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ളവരാണ് പ്രതിഷേധത്തിന് എത്തിയതെന്നതാണ് ഏറെ ശ്രദ്ധേയം. ഇതാണ് സംസ്ഥാന നേതൃത്വത്തെയും ഏറെ ഞെട്ടിക്കുന്നത്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ തുടർ നീക്കങ്ങൾ എന്താവുമെന്നാണ് ഉറ്റുനോക്കുന്നത്.

Keywords: News, Kerala, Kasaragod, BJP, Controversy, Top-Headlines, Kumbala, State, District, Office, CPM, Manjeshwaram, Leader, Committee, Unusual incidents were witnessed in front of the BJP district office.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL