മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസുകാരനു നേരെ കൈയ്യേറ്റ ശ്രമമെന്ന് പരാതി; ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
Jun 29, 2020, 12:12 IST
കാസര്‍കോട്: (www.kasargodvartha.com 29.06.2020) മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസുകാരനു നേരെ കൈയ്യേറ്റ ശ്രമമെന്ന് പരാതി. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ട്രാഫിക് എ എസ് ഐ വാമനന് (50) ന്റെ പരാതിയില്‍ കെ എല്‍ 14 എച്ച് 6837 നമ്പര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഞായറാഴ്ച രാവിലെ 9.30 മണിയോടെ നഗരത്തിലെ പെട്രോള്‍ പമ്പിന് സമീപത്തുവെച്ചാണ് സംഭവം.
മാസ്ക് ധരിക്കാതെ വരുന്നത് കണ്ട് കൈകാണിച്ച് നിര്‍ത്തുകയും ചോദ്യം ചെയ്യുന്നതിനിടെ തട്ടിക്കയറി ഓട്ടോറിക്ഷയില്‍ കടന്നുകളയുകയുമായിരുന്നുവെന്നാണ് പരാതി. വാമനന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.
Keywords: Kasaragod, Kerala, News, Police, Police-officer, complaint, Case, Mask, Auto Driver, Traffic police officer's complaint; Case against Auto driver