കുമ്പള ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
Jun 17, 2017, 17:38 IST
കുമ്പള: (www.kasargodvartha.com 17.06.2017) കുമ്പള ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. പെരുന്നാള്‍ തിരക്കുമായതോടെ കുമ്പള ടൗണ്‍ വീര്‍പ്പുമുട്ടുകയാണ്. റോഡില്‍ ഗതാഗതക്കുരുക്ക് മൂലം വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. ഇത് ജനങ്ങളെ ബുദ്ധിമ്മുട്ടിലാഴ്ത്തുന്നു. ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ഇവിടെ ഒരു ട്രാഫിക്ക് സിഗ്നല്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാഹനങ്ങള്‍ തമ്മിലുള്ള അകലം കുറയുന്ന വിധത്തില്‍ ഗതാഗതത്തിന്റെ ആവശ്യകത വര്‍ദ്ധിക്കുമ്പോള്‍ ഗതാഗത ഒഴുക്കിന്റെ വേഗതകുറയുന്നു. ഇത് വാഹനങ്ങളുടെ തിക്കും തിരക്കിനും കാരണമാകുന്നു. റോഡിന്റെ വീതിക്കുറവും ഗതാഗതക്കുരുക്കിന് മറ്റൊരു കാരണമാണ്.
അധികൃതർ ഇവിടെ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുന്നതിനും ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.ഫ്എഫ്.ഐ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kumbala, Traffic-block, news, Traffic Block in Kumbala town
Keywords: Kasaragod, Kerala, Kumbala, Traffic-block, news, Traffic Block in Kumbala town