city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sugar | പ്രമേഹ രോഗമുള്ളവര്‍ക്ക് പഞ്ചസാര കഴിക്കാമോ? അറിയാം വിശദമായി!

കൊച്ചി:(KasargodVartha) പ്രമേഹമുള്ളവര്‍ക്ക് പഞ്ചസാര കഴിക്കാന്‍ പാടില്ലെന്നാണ് പൊതുവെയുള്ള വിശ്വാസം. അതുകൊണ്ടുതന്നെ പ്രമേഹം ഉണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ ആരോഗ്യത്തെ പരിപാലിക്കുന്നവര്‍ പഞ്ചസാര കഴിക്കുന്നതില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുന്നു. മാത്രമല്ല, ഏതെങ്കിലും ഭക്ഷണത്തില്‍ പഞ്ചസാര കൂടുതല്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടാല്‍ ആ ഭക്ഷണം പാടെ ഉപേക്ഷിക്കും.

എന്നാല്‍ മറ്റു ചിലരാകട്ടെ പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാല്‍ പഞ്ചസാരയോട് മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ സ്‌നേഹം കാണിക്കുന്നവരാണ്. ഇത്തരക്കാര്‍ പഞ്ചസാര കഴിക്കുക തന്നെ ചെയ്യും. പെട്ടെന്ന് ഒരാള്‍ക്ക് പഞ്ചസാരയുടെ ഉപയോഗം നിര്‍ത്തുക എന്ന് പറഞ്ഞാല്‍ അത് നടക്കുന്ന കാര്യമല്ല. ഈ സാഹചര്യത്തിലാണ് പ്രമേഹരോഗികള്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാനോ ഒഴിവാക്കാനോ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, പ്രമേഹത്തിന്റെ നേരിട്ടുള്ള കാരണം പഞ്ചസാരയല്ല.

Sugar | പ്രമേഹ രോഗമുള്ളവര്‍ക്ക് പഞ്ചസാര കഴിക്കാമോ? അറിയാം വിശദമായി!


അതുകൊണ്ടുതന്നെ പൂര്‍ണമായും നിര്‍ത്തുന്നതിന് പകരം, പ്രമേഹരോഗികള്‍ പരിമിതമായ അളവില്‍ പഞ്ചസാര കഴിക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒരു പ്രമേഹരോഗിക്ക് ദിവസവും എത്ര അളവില്‍ പഞ്ചസാര കഴിക്കാമെന്ന് അറിഞ്ഞിരിക്കണം, മാത്രമല്ല, പ്രമേഹ രോഗികള്‍ക്ക് മധുരം കഴിക്കാമോ എന്നും അറിയണം.

പ്രമേഹത്തിന്റെ തരം, മൊത്തത്തിലുള്ള ആരോഗ്യം, വ്യക്തിഗത ഡയറ്റ് പ്ലാന്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് പ്രമേഹമുള്ള ഒരു വ്യക്തിക്ക് ഓരോ ദിവസവും കഴിക്കാവുന്ന പഞ്ചസാരയുടെ അളവ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഓരോ ടൈപ്പ് പ്രമേഹത്തിനും മാറ്റം

ടൈപ്പ് 1 അല്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികള്‍ക്ക്, സങ്കീര്‍ണതകള്‍ തടയുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ക്രമപ്പെടുത്തേണ്ടതുണ്ട്. ഒപ്പം കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്ന അളവും ശ്രദ്ധിക്കണം. കാരണം കാര്‍ബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സാരമായി ബാധിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അതിവേഗം വര്‍ധിക്കുന്നതിലേക്കും നയിച്ചേക്കാം.

പഞ്ചസാര കഴിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

അമേരികന്‍ ഡയബറ്റിസ് അസോസിയേഷന്റെ ശുപാര്‍ശ പ്രകാരം, പ്രമേഹമുള്ള വ്യക്തികള്‍ക്കുള്ള ദൈനംദിന കലോറി ഉപഭോഗത്തിന്റെ 45-60% പഞ്ചസാര ഉള്‍പെടെയുള്ള കാര്‍ബോഹൈഡ്രേറ്റുകളാണ്. ഇതിനര്‍ഥം പഞ്ചസാര ഭക്ഷണത്തില്‍ ഉള്‍പെടുത്താമെന്നാണ്. പക്ഷേ ഇതിനൊപ്പം സമീകൃതമായ ഒരു ഡയറ്റ് പ്ലാനും പിന്തുടരണം. വ്യക്തിഗത ആരോഗ്യ അവസ്ഥകളെയും പ്രമേഹത്തിന്റെ തരത്തെയും അടിസ്ഥാനമാക്കി ഓരോ വ്യക്തിക്കും കഴിക്കാവുന്ന പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെടുന്നു.

പഞ്ചസാര ഉപഭോഗത്തില്‍ ഗ്ലൈസെമിക് സൂചികയുടെ പങ്ക്

ഭക്ഷണത്തില്‍ പഞ്ചസാര ഉള്‍പെടുത്തുന്നതിനുള്ള ഒരു സമീപനം ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് സൂചിക (GI) പരിഗണിക്കുക എന്നതാണ്. കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങള്‍ ഗ്ലൂക്കോസ് ക്രമേണ പുറത്തുവിടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള വര്‍ധനവ് തടയുന്നു. മധുരം അടങ്ങിയ പാനീയങ്ങളും മിഠായികളും പോലുള്ള ഉയര്‍ന്ന ജിഐ ഇനങ്ങളേക്കാള്‍ നല്ലത് കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങളാണ്. പഴങ്ങളും ധാന്യങ്ങളും ഇതില്‍ പെടുന്നവയാണ്.

പ്രമേഹം നിയന്ത്രിക്കാന്‍

പ്രമേഹം നിയന്ത്രിക്കാന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കേണ്ടതാണ്. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തേണ്ടതാണ്.

വ്യായാമം


വ്യായാമം ചെയ്യുക വഴി നിരവധി ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കും. ഒരു നല്ല വ്യായാമ മുറ 48 മണിക്കൂര്‍ വരെ രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്നു.

നല്ല ഭക്ഷണം

മാക്രോ ന്യൂട്രിയന്റുകള്‍ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയില്‍ നിന്നാണ് ശരീരത്തിന് ഊര്‍ജം ലഭിക്കുന്നത്. പ്രമേഹരോഗമുള്ളവര്‍ അവരുടെ ഭക്ഷണക്രമത്തില്‍ നിയന്ത്രണം പാലിക്കുക. കാര്‍ബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക. അതുപോലെ മധുരം അധികം കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.

സമ്മര്‍ദം നിയന്ത്രിക്കുക

സമ്മര്‍ദം ശരീരത്തെ പലവിധത്തില്‍ ബാധിക്കുന്നു. സമ്മര്‍ദത്തിന്റെ ഫലമായി ശരീരത്തില്‍ വലിയ അളവില്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് കൂടുതല്‍ ഗ്ലൂക്കോസ് ഉണ്ടാക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു. ഇത് പിന്നീട് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂടുതല്‍ സ്വാധീനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സമ്മര്‍ദം നിയന്ത്രിക്കാന്‍ പ്രമേഹ രോഗികള്‍ വ്യായാമം, യോഗ, ധ്യാനം, അല്ലെങ്കില്‍ വായന എന്നിവയിലൂടെ ശ്രമിക്കേണ്ടതാണ്.

Keywords: Tips for Cutting Down on Sugar, Kochi, News, Sugar Patient, Health Tips, Doctor, Warning, Patient, Food, Health, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia