Attacked | ബൈക് നല്‍കിയില്ലെന്ന് ആരോപിച്ച് ഹീമോഫീലിയ രോഗിയെ മര്‍ദിച്ചതായി പരാതി; അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍
Dec 2, 2022, 16:34 IST
തൃശൂര്‍: (www.kasargodvartha.com) ഓടിക്കാന്‍ ബൈക് ചോദിച്ചിട്ട് നല്‍കാത്തതിന് ഹീമോഫീലിയ രോഗിയെ മര്‍ദിച്ചതായി പരാതി. അഞ്ചേരി സ്വദേശി മിഥുനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കേസെടുത്ത തൃശൂര്‍ വെസ്റ്റ് പൊലീസ് അഞ്ചേരി സ്വദേശി വൈശാഖിനെ അറസ്റ്റ് ചെയ്തു.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കേരള വര്‍മ്മ കോളജിനടുത്തുള്ള മൊബൈല്‍ ഫോണ്‍ സ്ഥാപനത്തിലെത്തിയായിരുന്നു യുവാവിനെ മര്‍ദിച്ചത്. മിഥുനെ വൈശാഖ് മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നവംബര്‍ 25 നായിരുന്നു മിഥുനെ വൈശാഖ് മര്‍ദിച്ചത്. നവംബര്‍ 28 ന് മിഥുന് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്നായിരുന്നു പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. വൈശാഖ് നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
രക്തം കട്ട പിടിക്കാത്ത അവസ്ഥയാണ് ഹീമോഫീലിയ എന്നറിയപ്പെടുന്നത്. രക്തം കട്ട പിടിക്കുവാന്‍ സഹായിക്കുന്ന മാംസ്യങ്ങളായ ഫാക്ടര്‍ എട്ടിന്റെയോ ഫാക്ടര്‍ ഒമ്പതിന്റെയോ അഭാവം (കുറവ്) മൂലം ഉണ്ടാകുന്ന ഒരു രോഗം. ഇന്‍ഗ്ലന്‍ഡിലെ രാജകുടുംബത്തില്‍ ഈ അസുഖം ഉണ്ടായിരുന്നതുകൊണ്ട് ഇതിന് രാജകീയരോഗം എന്നും കൂടാതെ ക്രിസ്മസ് രോഗം എന്നും അറിയപ്പെടുന്നു.
Keywords: News,Kerala,State,Thrissur,Top-Headlines,Local-News,attack,CCTV, Assault, Complaint,Remanded,Arrest,Case,Police, Thrissur: Hemophilia patient attacked by native