city-gold-ad-for-blogger
Aster MIMS 10/10/2023

മയക്കുമരുന്ന് വേട്ട തുടരുന്നു; എംഡിഎംഎയുമായി ദിവസങ്ങളുടെ ഇടവേളയിൽ മൂന്ന് പേർ അറസ്റ്റിൽ; ഒരാൾ പിടിയിലായത് ലോഡ്‌ജിൽ നിന്ന്

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.02.2022) പൊലീസിന്റെ മയക്കുമരുന്ന് വേട്ട തുടരുന്നു. എംഡിഎംഎയുമായി രണ്ട് ദിവസത്തിനിടെ മൂന്ന് പേർ അറസ്റ്റിലായി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിനോദ് (30), പി വി രോഹിത് (30) ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദീഖ് എന്നിവരാണ് പിടിയിലായത്.
                       
മയക്കുമരുന്ന് വേട്ട തുടരുന്നു; എംഡിഎംഎയുമായി ദിവസങ്ങളുടെ ഇടവേളയിൽ മൂന്ന് പേർ അറസ്റ്റിൽ; ഒരാൾ പിടിയിലായത് ലോഡ്‌ജിൽ നിന്ന്

വ്യാഴാഴ്ച രാത്രി 10 .30 ന് ചിത്താരിയിൽ വെച്ചാണ് വിനോദ്, രോഹിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്താരി പാലത്തിന് സമീപത്തു കൂടി സ്കൂടെറിൽ പോകുന്നതിനിടയിൽ സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇവരിൽ നിന്നും മയക്കുമരുന്ന് പിടികൂടിയത്.

കാഞ്ഞങ്ങാട് സൂര്യവംശി ലോഡ്ജിൽ ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ പി ഷൈനും, ജില്ലാ പോലീസ് മേധാവിയുടെ ഡാൻസഫ് സ്ക്വാഡും നടത്തിയ മിന്നൽ പരിശോധയിലാണ് സിദ്ദീഖ് പിടിയിലായത്. എംഡിഎംഎ വിൽപനക്കായും ഉപയോഗിക്കാനുമാണ് ഇയാൾ താമസിച്ചതെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎയും 65000 രൂപയും മോടോർ സൈകിളും പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

മയക്കുമരുന്ന് വേട്ട പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. അനവധി പേരാണ് അടുത്തിടെയായി പൊലീസ് പിടിയിലായത്. തുടർന്നും പരിശോധനകൾ കർശനമാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Arrest, MDMA, Police, Drugs, Bekal, Three people arrested with MDMA.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL