Found Dead | നെടുമങ്ങാട്ട് സുഹൃത്തുക്കളായ യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
*ഇരുവരെയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു.
*തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
*രണ്ടുപേരും സൗഹൃദത്തിലായത് എങ്ങനെയെന്നത് അറിയില്ല.
തിരുവനന്തപുരം: (KasargodVartha) നെടുമങ്ങാട് സുഹൃത്തുക്കളായ യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് ഉളിയൂര്‍ മണക്കോട് കാവിയോട്ടുമുകള്‍ കര്‍വേലിക്കോളനിയില്‍ വിജീഷ് (26), വര്‍ക്കല സ്വദേശി ശ്യാം (26)എന്നിവരാണ് മരിച്ചത്.
ഇരുവരെയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൂവത്തൂര്‍ കുശര്‍ക്കോട് തെള്ളിക്കുഴിയില്‍ അടുത്തടുത്ത പറങ്കിമാവുകളില്‍ തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ പ്രദേശവാസികള്‍ കണ്ടെത്തിയത്.
ജെ സി ബി ഡ്രൈവറാണ് വിജീഷ്. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ വിജീഷിനെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, ശ്യാമും വിജീഷും സൗഹൃദത്തിലായത് എങ്ങനെയെന്നത് സംബന്ധിച്ച് ബന്ധുക്കള്‍ക്ക് അറിവില്ല. അല്‍ഫോണ്‍സണ്‍ - വിജയമ്മ ദമ്പതികളുടെ മകനാണ് വിജീഷ്. സഹോദരന്‍: മഹേഷ്. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)