city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് എയിംസിനായി ജനകീയ കൂട്ടായ്‌മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം മൂന്ന് ദിവസം പിന്നിട്ടു

കാസർകോട്: (www.kasargodvartha.com 15.01.2022) എയിംസ് പ്രൊപോസലില്‍ കാസർകോട് ജില്ലയുടെ പേരും ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിനടുത്ത് നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം മൂന്നാം ദിവസത്തിൽ.

  
കാസർകോട്ട് എയിംസിനായി ജനകീയ കൂട്ടായ്‌മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം മൂന്ന് ദിവസം പിന്നിട്ടു



രണ്ടാം ദിനത്തിൽ ഉസ്മാൻ കടവത്ത്, നാസർ ചെർക്കളം, എൻ ചന്ദ്രൻ പുതുക്കൈ, സലീം ചൗക്കി, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, താജ്ജുദ്ദീൻ പടിഞ്ഞാർ, ശ്രീനാഥ് ശശി, ബാലു ഉമേഷ്‌ നഗർ എന്നിവർ നിരാഹാര സമരത്തിൽ പങ്കെടുത്തു.

മുതിർന്ന മാധ്യമ പ്രവർത്തകൻ സൂപ്പി വാണിമേൽ, അബ്ദുല്ലക്കുഞ്ഞി ഉദുമ, ശാഫി തെരുവത്ത്, സുബൈർ പടുപ്പ്, ശാഫി കല്ലുവളപ്പിൽ, ഹമീദ് ചേരങ്കൈ, ഫറീന കോട്ടപ്പുറം, ഉസ്മാൻ പള്ളിക്കാൽ, ശരീഫ് മുഗു, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അബ്ദുൽ ബാസിത് പട്ല, കെ വി മുകുന്ദൻ മാസ്റ്റർ, ഹസൈനാർ തോട്ടുംഭാഗം, ഗോപിനാഥൻ മുതിരക്കാൽ, സി എ അഹ്‌മദ്‌ കബീർ ചെർക്കളം, മുഹമ്മദ്‌ ഈച്ചിലിങ്കാൽ, ഫാറൂഖ് കാസ്മി, നുള്ളിപ്പാടി എഎൽപി സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർ പന്തൽ സന്ദർശിച്ചു. ജനകീയ കൂട്ടായ്മ ജില്ലാ ട്രഷറർ ആനന്ദൻ പെരുമ്പള സമരക്കാർക്ക് നാരങ്ങാ നീര് നൽകി രണ്ടാം ദിന നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു.

മൂന്നാം ദിനത്തിൽ അനന്തൻ പെരുമ്പള, സലീം സന്ദേശം, നാസർ ചെർക്കളം, എൻ ചന്ദ്രൻ പുതുക്കൈ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ഇസ്മാഈൽ കബാർദാർ, സതീശൻ കള്ളാർ, ഷിനി ജയ്സൺ എന്നിവർ നിരാഹാരമനുഷ്ഠിച്ചു.

ഇസ്മാഈൽ തളങ്കര, എ ടി നായക്, സുബൈർ പടുപ്പ്, ഗണേശൻ അരമങ്ങാനം, ഹമീദ് ചേരങ്കൈ, ശാഫി കല്ലുവളപ്പിൽ തുടങ്ങിയവർ പന്തലിലെത്തി. ഹാജി മുഹമ്മദ്‌ അബ്ദുൽ ഖാദർ ചെമ്പിരിക്ക ഇളനീർ ജ്യൂസ്‌ നൽകി നിരാഹാരം അവസാനിപ്പിച്ചു.


Keywords:  Kasaragod, Kerala, News, Top-Headlines,  Hospital, Health, Protest, Media worker, Third day of hunger strike for AIIMS in Kasaragod.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia