ജില്ലാകൗണ്‍സിലില്‍ തിരഞ്ഞെടുക്കാതെ അവഗണന; ടി അബൂബക്കര്‍ ഹാജി ലീഗില്‍ നിന്നും രാജിവെച്ചു
Nov 24, 2017, 20:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.11.2017) ജില്ലാകൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കാതെ പാര്‍ട്ടി നേതൃത്വം അവഗണിച്ചതില്‍ പ്രതിഷേധിച്ച് ടി അബൂബക്കര്‍ ഹാജി ലീഗില്‍ നിന്നും രാജിവെച്ചു. മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ കൗണ്‍സില്‍ അംഗം, മുന്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട്, നഗരസഭാ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ ജില്ലാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടാതിരുന്നത് ഹാജിയുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കെ മുഹമ്മദ് കുഞ്ഞിയെയാണ് ജില്ലാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തത്. ഹാജി ഉള്‍പ്പെടെ മൂന്നുപേര്‍ മത്സരിക്കാന്‍ വന്നിട്ടും മുഹമ്മദ് കുഞ്ഞിയെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയാണുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Muslim-league, T Aboobacker Haji resigned from Muslim League
Keywords: Kasaragod, Kerala, news, Kanhangad, Muslim-league, T Aboobacker Haji resigned from Muslim League