city-gold-ad-for-blogger
Aster MIMS 10/10/2023

സുബൈദ വധം; വിചാരണ ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഹൈകോടതി നിര്‍ദേശം

പെരിയ: (www.kasargodvartha.com 05.02.2022) പെരിയ ആയമ്പാറയിലെ സുബൈദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈകോടതി നിര്‍ദ്ദേശം നല്‍കി. വിചാരണ നീണ്ടുപോകുന്നതിനെ തുടര്‍ന്ന് സുബൈദയുടെ ബന്ധുക്കളുടെ ഹര്‍ജിയെ തുടര്‍ന്നാണ് വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ കാസര്‍കോട് ജില്ലാ കോടതിക്ക് നിര്‍ദേശം നല്‍കിയത്.
               
സുബൈദ വധം; വിചാരണ ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഹൈകോടതി നിര്‍ദേശം

2018 ജനുവരി 17 നാണ് പെരിയ ആയമ്പാറ സ്വദേശിയായ സുബൈദ വീട്ടിനകത്ത് പട്ടാപകല്‍ കൊല ചെയ്യപ്പെട്ടത്. 2018 ജനുവരി 17നാണ് പെരിയ ചെര്‍ക്കാപാറ ചെക്കിപള്ളത്തെ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന സുബൈദയെ കാറിലെത്തിയ നാലംഗസംഘം ക്ലോറോഫോം മണപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച ചെയ്തത്.

സുള്ള്യ അര്‍ജാരയിലെ അസീസ്(34), മധൂര്‍ കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍, പട്‌ല കുതിരപ്പാടിയിലെ ബാവ അസീസ്, മാന്യയിലെ ഹര്‍ശാദ് എന്നിവരാണ് പ്രതികള്‍.

ഇവരില്‍ ഒന്നാം പ്രതി അസീസ് നേരത്തെ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് 2018 സെപ്തംബര്‍ 14ന് സുള്ള്യ കോടതിയില്‍ ഹാജരാക്കി തിരിച്ച് കൊണ്ടു വരുന്നതിനിടെ സുള്ള്യയില്‍ വെച്ച് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് വിലങ്ങ് ഊരി കൊടുത്തപ്പോള്‍ അസീസ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ ഇതുവരെയും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

ഇതിന് ശേഷം അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് കുറ്റപത്രം സമര്‍പിച്ചുവെങ്കിലും മുഖ്യപ്രതിയെ കണ്ടെത്താന്‍ കഴിയാത്തത് വിചാരണ തുടങ്ങാന്‍ തടസ്സമായി. പിന്നീട് കോവിഡും ലോക്ഡൗണും മൂലം വിചാരണ അനന്തമായി നീളുകയായിരുന്നു. ഇപ്പോള്‍ കോടതി നടപടികള്‍ സാധാരണ നിലയിലായെങ്കിലും സുബൈദ വധകേസിന്റെ വിചാരണ ആരംഭിച്ചില്ലെന്നാണ് ബന്ധുക്കള്‍ ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നത്.

Keywords:  Periya, Kasaragod, Kerala, News, Murder, Murder-case, Top-Headlines, Police, Accuse, Theft, Court, Court order, Gold, Sullia, High-Court, Subaida, Subaida murder case; High Court directs to complete trial in six months.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL