Republic Day | കാസര്‍കോട്ട് 2 ദിവസം കര്‍ശന സുരക്ഷാ പരിശോധന; ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങള്‍ അരിച്ചുപെറുക്കുന്നു
Jan 25, 2023, 13:07 IST
കാസര്‍കോട്: (www.kasargodvartha.com) റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലുടനീളം കര്‍ശന സുരക്ഷാ പരിശോധന. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങള്‍ അരിച്ചുപെറുക്കിയുള്ള പരിശോധനകളാണ് നടക്കുന്നത്. ബോംബ്-ഡോഗ് സ്ക്വാഡുകളുടെ സഹായത്തോടെ പൊലീസും, റെയില്‍വെ പൊലീസും, ആര്‍പിഎഫും ചേര്‍ന്നുള്ള സംയുക്ത പരിശോധനകളാണ് നടക്കുന്നത്.
ട്രെയിനുകള്‍ക്കുള്ളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലയിലെങ്ങും റിപബ്ലികിന്റെ ഭാഗമായി ജാഗ്രതാ നിര്‍ദേശമുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണവും കൂടുതല്‍ ശക്തമായി തന്നെ തുടരുന്നുണ്ട്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പാര്‍സലുകള്‍ അടക്കം പരിശോധിച്ചു വരികയാണ്.
പരിശോധനയ്ക്ക് ബോംബ് സ്ക്വാഡിലെ ടി വി വിനീത്, ഡോഗ് സ്ക്വാഡിലെ പി പി സജില്‍ കുമാര്‍, റെയില്‍വെ പൊലീസിലെ പി അനൂപ് കുമാര്‍, വി കെ സജിത്ത്, എന്‍ സനാന്, ആര്‍പിഎഫിലെ കെ എല്‍ സേവ്യര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Railway Station, Busstand, Republic-Day, Strict security check across Kasaragod district. < !- START disable copy paste -->