അംഗണ്‍വാടിയില്‍ നിന്നും കുട്ടിയെ കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ തെരുവ് നായ കടിച്ചുകീറി
May 26, 2017, 10:45 IST
ബന്തടുക്ക: (www.kasargodvartha.com 26/05/2017) അംഗണ്‍വാടിയില്‍ നിന്നും കുട്ടിയെ കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ തെരുവ് നായ കടിച്ചുകീറി. ബന്തടുക്ക പാലാറിലെ നാരായണന്റെ മകള്‍ ബിന്ദുവിനെ(35)യാണ് നായ ആക്രമിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
മൊട്ട അംഗണ്‍വാടിയില്‍ നിന്നും കുട്ടിയെയും കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്നു ബിന്ദു. മാണിമൂല എല്‍ പി സ്കൂളിനടുത്തെത്തിയപ്പോള്‍ പിറകെയെത്തിയ തെരുവുനായ മുരണ്ടുകൊണ്ട് ബിന്ദുവിന്റെ നേര്‍ക്ക് ചാടിവീഴുകയാണുണ്ടായത്. ഇതോടെ നിലത്തുവീണ് ബിന്ദുവിന്റെ കാലിലും ദേഹത്തും നായ കടിച്ചു. ബിന്ദുവിന്റെ കാലില്‍ നിന്നും മാംസക്കഷണം കടിച്ചെടുത്ത ശേഷം നായ ഓടിമറയുകയാണുണ്ടായത്.
ബിന്ദുവിന്റെയും കുട്ടിയുടെയും നിലവിളികേട്ട് പരിസരവാസികള്‍ എത്തുകയും യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ബന്തടുക്കയിലും പരിസരങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസംമൊട്ടയിലെ സരോജിനിയുടെ രണ്ട് ആട്ടിന്‍കുട്ടികളെയും നായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നായ്ക്കളുടെ ശല്യം പെരുകിവരുന്നത് കുട്ടികളുടെ സുരക്ഷിതത്വത്തിന് വെല്ലുവിളിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bandaduka, House, Woman, School, Natives, Hospital, Stray Dog, Stray dog bite; Woman hospitalized.