city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധികൃതരുടെ വാക്ക് പാഴ് വാക്കായി, ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്തില്ല; കുന്നുംകൈ ടൗണില്‍ ഗതാഗത തടസം

കുന്നുംകൈ: (www.kasargodvartha.com 14.12.2018) കനത്ത മഴയില്‍ കുന്നുംകൈ ടൗണിലെ ഹൃദയ ഭാഗത്ത് നിലംപതിച്ച കല്ലും മണ്ണും നീക്കം ചെയ്യാത്തതിനാല്‍ ഇത് വഴിയുള്ള ഗതാഗതം തടസവും അപകട സാധ്യതയും വര്‍ദ്ധിക്കുന്നു. വലിയ കല്ലുകളും മണ്ണും ടൗണിലെ റോഡിനു മുകളില്‍ കൂട്ടിയിട്ടത് കാരണം വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിനു തടസം നേരിടുകയാണ്.

മണ്ണിടിഞ്ഞ സമയത്ത് ഭൂരിഭാഗം മണ്ണും കല്ലും രാത്രി തന്നെ മാറ്റിയിരുന്നു. ബാക്കിവരുന്നവ മറ്റൊരു ദിവസം മാറ്റാമെന്ന അധികൃതര്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍. മാറ്റാന്‍ തയ്യാറാകുന്നില്ല.ഇത് കാരണം ഇത് വഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഏറെ പ്രയാസത്തിലാണ്.   മുക്കട ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ എതിര്‍ ദിശയിലേക്കു കടന്നു സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ അപകടം പതിവാകുകയാണ്.

കഴിഞ്ഞ ദിവസം ചിറ്റാരിക്കല്‍ ഭാഗത്ത് നിന്ന് വന്ന ബൈക്കില്‍ ഭീമനടി ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ഓട്ടോറിക്ഷകളും ടാക്‌സി വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനും സ്ഥലമില്ലാത്തതും ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. വെള്ളരിക്കുണ്ട് ഭീമനടി ഭാഗത്ത് പോകുന്നവര്‍ക്ക് ബസ് കാത്ത് നില്‍ക്കാനുള്ള സൗകര്യവും ഇല്ലാത്ത അവസ്ഥയാണ്. മൂന്നു മാസം മുമ്പാണ് കനത്ത മഴയില്‍ ടൗണിലെ കൂറ്റന്‍ മണ്‍കൂന നിലം പതിച്ചത്. ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള മണ്ണിടിച്ചിലുണ്ടാകുന്നത്. ഇതിനെത്തുടര്‍ന്ന് ടൗണിലെ മിനിമാസ്റ്റ് ലൈറ്റ് അടക്കം പതിനഞ്ചോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നിരുന്നു.

റോഡിന്റെ ഒരു ഭാഗത്തുള്ള 80 അടിയോളം വരുന്ന കുന്ന് ഇടിച്ചതും റോഡിന്റെ ഘടനയെ തന്നെ മാറ്റി മറിച്ചു. നിര്‍മ്മാണം നടത്തിയതിലും  ഉണ്ടായ പാളിച്ചയാണ് വന്‍ ദുരന്തത്തിനു കാരണമായത്. നിര്‍മ്മാണ സമയത്ത് ഈ മണ്‍ തിട്ട മാറ്റുമ്പോള്‍ പാലിക്കേണ്ട യാതൊരുവിധ മുന്‍ കരുതലോ മറ്റോ എടുക്കാത്തതാണ് അപകടം വരുത്തിവെച്ചത്. നിര്‍മ്മാണ വേളയില്‍ പാറക്കല്ലുകള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പൊട്ടിച്ചതും മണ്ണിടിച്ചിലിന് കാരണമായതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. റോഡിനു മുകളില്‍ കൂട്ടിയിട്ട കല്ലും മണ്ണും എത്രയും വേഗം മാറ്റണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി കാഞ്ഞങ്ങാട് പൊതുമരാമത്ത് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി. എ ദുല്‍കിഫിലി, എന്‍ പി അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ സംബന്ധിച്ചു.

അധികൃതരുടെ വാക്ക് പാഴ് വാക്കായി, ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്തില്ല; കുന്നുംകൈ ടൗണില്‍ ഗതാഗത തടസം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Road, Soil not removed; Traffic block in Kunnumkai Town
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia