എസ്.എം.എഫ് ജില്ലാ സമ്മേളനം ഡിസംബര്‍ 18, 19 തീയ്യതികളില്‍ ചെര്‍ക്കളയില്‍
Oct 31, 2014, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 31.10.2014) മഹല്ലുകള്‍ ഉണരുക, മൗലീകതയിലേക്ക് മടങ്ങുക എന്ന പ്രമേയവുമായി സമസ്ത സുന്നീ മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) ജില്ലാ സമ്മേളനം ഡിസംബര്‍ 18, 19 തീയ്യതികളിലായി ചെര്‍ക്കളയില്‍ നടക്കും. ഡിസംബര്‍ ഒന്നിന് ജില്ലയിലെ മഹല്ലുകളില്‍ പതാക ദിനം ആചരിക്കും. സമ്മേളന പ്രചരണത്തിന്റെ ഭാഗമായി മണ്ഡലം എസ്.എം.എഫ് കമ്മറ്റികള്‍ വാഹനപ്രചരണ ജാഥ, മഹല്ല് പര്യടനം, സര്‍വെ, കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും.
ഡിസംബര്‍ 18ന് രാവിലെ ഒമ്പത് മണിക്ക് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഖുവ്വത്തുല്‍ ഇസ്്‌ലാം മദറസ ഓഡിറ്റോറിയത്തില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ മോട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. സുവനീര്‍ പ്രകാശനവും വഖഫ് ബോര്‍ഡ് ചെയര്‍മാന് സ്വീകരണവും ഉണ്ടാകും.
അഹല്സ്സുന്ന എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രഭാഷണം നടത്തും. ത്വാഖാ അഹമ്മദ് മുസ്്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തും. വൈകിട്ട് നാല് മണിക്ക് ഉല്‍ബോധനം എന്ന വിഷയത്തില്‍ പിണങ്ങോട് അബൂബക്കര്‍ മുസ്്‌ലിയാര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് എക്‌സിക്യൂട്ടീവ് ക്യാമ്പ് നടക്കും.
19ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ സമദ് പൂക്കോട്, എം.പി അബ്ദുസമദ് സമദാനി എം.എല്‍.എ, പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, ഇബ്രാഹിം മുണ്ട്യത്തടുക്ക സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Conference, Kasaragod, Kerala, Inauguration, SMF, District, Cherkala, Sunni Mahal Federation.