കവര്‍ച്ചക്കാരനായ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി
Feb 1, 2016, 18:54 IST
കാസര്‍കോട്: (www.kasargodvartha.com 01/02/2016) തൃക്കരിപ്പൂരിലെ ഗള്‍ഫുകാരന്റെ വീട്ടില്‍ അര്‍ദ്ധരാത്രി കവര്‍ച്ചക്കെത്തിയ സിപിഎം വയലോടി ബ്രാഞ്ച് സെക്രട്ടറി സി. രാഘവനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇതു സംബന്ധിച്ചുള്ള വാര്‍ത്ത, കാസര്‍കോട് വാര്‍ത്ത പുറത്തുവിട്ടതോടെയാണ് ബ്രാഞ്ച് സെക്രട്ടറിക്കെതിരെ സിപിഎം ജില്ലാ നേതൃത്വം ശക്തമായ നടപടി സ്വീകരിച്ചത്.
ഗള്‍ഫുകാരനായ കൈക്കോട്ടുകടവിലെ പൂവളപ്പില്‍ യൂനുസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി രാഘവന് കമ്പിപ്പാരയുമായി കവര്ച്ചയ്ക്കെത്തിയത്. വീട്ടുകാര്‍ കുടുംബസമേതം ഗള്‍ഫിലാണ്. അടച്ചിട്ട വീട് കുത്തിത്തുറന്നാണ് ബ്രാഞ്ച് സെക്രട്ടറി കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. സ്വര്‍ണം ഉള്‍പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാത്തതിനാല്‍ മോഷ്ടാവിന് കാര്യമായി ഒന്നും കിട്ടിയില്ലെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചത്.
വീട്ടുകാര്‍ സ്ഥലത്തെ മോഷ്ടാവിനെ തിരിച്ചറിയുന്നതിനായി നാട്ടുകാര്‍ക്കിടയില്‍ സിസിടിവി ദൃശ്യം പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് മോഷ്ടാവ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന് വ്യക്തമായത്. ഇതോടെ ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്.

Keywords: Kasaragod, Kerala, CPM, Robbery, Political party, Robber expelled from political party.