കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ അഞ്ച് കോളജ് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം
Aug 23, 2019, 13:39 IST
കുമ്പള: (www.kasargodvartha.com 23.08.2019) ബന്തിയോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബന്തിയോട് മള്ളങ്കൈ ദേശീയ പാതയില്‍ തവ ഹോട്ടലിനു സമീപമാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്നു മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കെഎ 19 എംജി 8473 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാറും മംഗളൂരു ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബന്തിയോടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ നാല് പേരെ മംഗളൂരുവിലേക്ക് മാറ്റിയിട്ടുണ്ട്. കാറിലുണ്ടായിരുന്നവര്‍ കര്‍ണ്ണാടക ബെള്ത്താങ്ങാടി സ്വദേശികളായ കോളേജ് വിദ്യാര്‍ത്ഥികളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബന്തിയോടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ നാല് പേരെ മംഗളൂരുവിലേക്ക് മാറ്റിയിട്ടുണ്ട്. കാറിലുണ്ടായിരുന്നവര്‍ കര്‍ണ്ണാടക ബെള്ത്താങ്ങാടി സ്വദേശികളായ കോളേജ് വിദ്യാര്‍ത്ഥികളാണ്.
Keywords: news, Kerala, kasaragod, kumba, Bandiyod, Accident, Students, Car, Lorry, road accident in bandiod; Five college students in critical condition