city-gold-ad-for-blogger
Aster MIMS 10/10/2023

കാസർകോട് ബിജെപിയിലെ ഭിന്നതയ്ക്ക് പരിഹാരമായില്ല; ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജിയോട് പ്രതികരിച്ച് പി രമേശൻ; 'കുമ്പള പഞ്ചായതിലെ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ തെരഞ്ഞെടുപ്പ് പ്രശ്‍നത്തെ പാർടി കൈകാര്യം ചെയ്ത രീതി ശരിയായില്ല'

കാസർകോട്: (www.kasargodvartha.com 19.02.2022) കാസർകോട് ബിജെപിയിൽ ഉടലെടുത്ത ഭിന്നതയ്ക്ക് പരിഹാരമായില്ല. കഴിഞ്ഞ ദിവസം പാർടി ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച പ്രമുഖ നേതാക്കളിൽ ഒരാളായ പി രമേശ് ഇതുവരെ രാജി പിൻവലിക്കുകയോ നേതൃത്വം സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പി രമേശിനെ പിന്തുണച്ച് പ്രാദേശിക ബിജെപി, പോഷക സംഘടന ഭാരവാഹികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ രാജി പ്രഖ്യാപിച്ചതായും വിവരമുണ്ട്.
                          
കാസർകോട് ബിജെപിയിലെ ഭിന്നതയ്ക്ക് പരിഹാരമായില്ല; ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജിയോട് പ്രതികരിച്ച് പി രമേശൻ; 'കുമ്പള പഞ്ചായതിലെ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ തെരഞ്ഞെടുപ്പ് പ്രശ്‍നത്തെ പാർടി കൈകാര്യം ചെയ്ത രീതി ശരിയായില്ല'

കുമ്പള പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ബിജെപി നേതൃത്വം കൈകാര്യം ചെയ്ത രീതി ശരിയല്ലാത്തത് കൊണ്ടാണ് താൻ രാജിവെച്ചതെന്ന് പി രമേശ് കാസർകോട് വാർത്തയോട് പറഞ്ഞു. രാജിവെച്ചുള്ള കത്ത് നൽകിയിട്ടുണ്ടെന്നും എന്ത് തീരുമാനമെടുത്തുവെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അണികളും കൂടെയുണ്ടെന്ന വാർത്തകളെ തള്ളിയ പി രമേശ് താൻ ഉയർത്തിയ പ്രശ്നങ്ങളാണ് പ്രധാനമെന്നും വ്യക്തമാക്കി.

അതേസമയം കത്ത് ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വത്തെ വിവരമറിയിക്കുമെന്നുമാണ് ബിജെപി ജില്ലാ നേതൃത്വം പറയുന്നത്. ബൂത് തല സമ്മേളനങ്ങൾ നടക്കുന്നതിനാൽ പ്രശ്നങ്ങൾ ചർച ചെയ്യേണ്ട സമയം ഇതല്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

കുമ്പള ഗ്രാമപഞ്ചായതിൽ ബിജെപി പിന്തുണയോടെ സിപിഎം അംഗം സ്റ്റാൻഡിങ് കമിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടെന്നാണ് പാർടിയിൽ ഉയരുന്ന പ്രശ്‌നം. ഇതുസംബന്ധിച്ച് പാർടിയിൽ മുറുമുറുപ്പും വിവാദവും കത്തി നിൽക്കുന്നതിനിടെയാണ് കഴിഞ്ഞ മാസം, ബിജെപി പ്രവർത്തകൻ കുമ്പള കോയിപ്പാടിയിലെ വിനുവിനെ കൊലപ്പെടുത്തിയെന്ന കേസിൽ അതേ സിപിഎം സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അടക്കമുള്ളവരെ ജില്ലാ സെഷൻസ് കോടതി ഏഴു വർഷം കഠിന തടവിന് ശിക്ഷിച്ചത്. ഇതോടെ പ്രശ്‌നം രൂക്ഷമായി. പി രമേശിന്റെ രാജിയോടെ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ബിജെപി അണികൾ ഉറ്റുനോക്കുന്നത്.

Keywords: News, Kerala, Kasaragod, BJP, Political party, President, District, Committee, Kumbala, Panchayath, CPM, Rift in Kasaragod BJP not resolved.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL