തെങ്ങില്‍ കയറിയ ഗവേഷണ കേന്ദ്രം ജീവനക്കാരന് കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷകരായി
Feb 22, 2017, 13:00 IST
നീലേശ്വരം: (www.kasargodvartha.com 22/02/2017) തെങ്ങില്‍ കയറിയ ഗവേഷണ കേന്ദ്രം ജീവനക്കാരന് കുടുങ്ങി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ജീവനക്കാരനെ രക്ഷപ്പെടുത്തി. പിലിക്കോട് തെങ്ങു ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരന് വിലാസ് (35) ആണ് തെങ്ങില്‍ കയറി മുകളില്‍ കുടുങ്ങിയത്. ഫയര്‍ഫോഴ്സ് ജീവനക്കാര്‍ സ്ഥലത്തെത്തി മുകളില്‍ കയറുകയും വിലാസിനെ വലക്കുള്ളിലാക്കി താഴെയിറക്കുകയുമാണുണ്ടായത്.
രാവിലെ എട്ടു മണിയോടെ തെങ്ങിന് പൂക്കുലയില് പരാഗണ പ്രക്രിയ നടത്താനാണ് വിലാസ് തെങ്ങില്‍ കയറിയത്. എന്നാല്‍ മുകളിലെത്തി പരാഗണ പ്രക്രിയ തുടങ്ങിയതോടെ വിലാസിന്റെ ഒരു കാലില്‍ മസില് കയറുകയായിരുന്നു. ഇതോടെ വേദനകൊണ്ട് പുളഞ്ഞ വിലാസ് തെങ്ങിന് മുകളിലിരുന്ന് ഉച്ചത്തില്‍ നിലവിളിച്ചു. നിലവിളികേട്ട് ഓടിയെത്തിയവര്‍ സംഭവം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അറിയിക്കുകയും ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയുമായിരുന്നു.

Keywords: Kasaragod, Kerala, Kanhangad, fire force, Neeleswaram, Pilicode, Research center employee trapped in coconut tree; fire force rescued.