കുരുന്നുകളുടെ ജീവന് ഭീഷണിയായി ഇഴജന്തുക്കള്‍; കുടുംബക്ഷേമകേന്ദ്രം കാടുമൂടുന്നു
Oct 12, 2017, 13:02 IST
പുല്ലൂര്‍: (www.kasargodvartha.com 12.10.2017) കുരുന്നുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതടക്കം വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന കുടുംബക്ഷേമകേന്ദ്രം കാടുമൂടുന്നു. പുല്ലൂര്‍ കുടുംബക്ഷേമകേന്ദ്രമാണ് കാടുമൂടിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമാണ് ഈ കുടുംബക്ഷേമകേന്ദ്രത്തെ ഏറെയും ആശ്രയിക്കുന്നത്. എന്നാല്‍ കാടുവെട്ടിത്തെളിച്ച് കുടുംബക്ഷേമകേന്ദ്രത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നുമുണ്ടാകുന്നില്ല.
ചുറ്റുപാടുകള്‍ നിറയെ കാടുകള്‍ നിറഞ്ഞതിനാല്‍ കുടുംബക്ഷേമകേന്ദ്രം ആളുകളുടെ ശ്രദ്ധയില്പെടാത്ത സ്ഥിതിയാണുള്ളത്. കുടുംബക്ഷേമ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുതന്നെ കാട് മൂടിയിട്ടുണ്ട്. അധികാരികളുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സേവനവാരാചരണത്തിന്റെ ഭാഗമായി പോലും ഇവിടെ ശുചീകരണപ്രവര്‍ത്തികള്‍ നടത്താറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തിന് ഉതകേണ്ട കുടുംബക്ഷേമകേന്ദ്രത്തെ സംരക്ഷിക്കുന്നതിന് പ്രദേശത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ ഇടപെടുന്നില്ല. ജനപ്രതിനിധികളും മൗനത്തിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pullur, Pullur Family Welfare Center in bad condition