city-gold-ad-for-blogger
Aster MIMS 10/10/2023

PM Modi | 'ഇത് പുതിയ ഇൻഡ്യ', ഇത്രയേറെ പുരോഗതി 10 വര്‍ഷം മുന്‍പ് സാധ്യമായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേരള കേന്ദ്രസര്‍വകലാശാലയുടെ ഭരണനിർവഹണ ആസ്ഥാന മന്ദിരം നാടിന് സമർപിച്ചു; നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിന് പുതിയ കെട്ടിടം!

പെരിയ: (KasargodVartha) കേരള കേന്ദ്ര സര്‍വകലാശാലയുടെ വികസന മുന്നേറ്റത്തില്‍ പുതിയ അധ്യായം രചിച്ച് ഭരണനിര്‍വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്കറുടെ നാമധേയത്തിലുള്ള മന്ദിരം ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ജമ്മു കാശ്മീരില്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിലായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനത്തോടൊപ്പം 22 സംസ്ഥാനങ്ങളിലെ 37 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 12,744 കോടി രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ നടപ്പിലാക്കിയ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. വിദ്യാഭ്യാസ, നൈപുണ്യ വികസന മേഖലകളില്‍ ഇത്രയേറെ പുരോഗതി പത്ത് വര്‍ഷം മുന്‍പ് സാധ്യമായിരുന്നില്ലെന്ന് പദ്ധതികള്‍ വിവരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പുതിയ ഇന്ത്യയാണ്. ഇന്നത്തെയും ഭാവി തലമുറയുടെയും ആധുനിക വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ വളരെയധികം ചെലവഴിക്കുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ 50 പുതിയ ഡിഗ്രി കോളേജുകള്‍ ഉള്‍പ്പെടെ റെക്കോര്‍ഡ് എണ്ണം സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു. സ്‌കൂളില്‍ പോകാത്ത 45,000 പുതിയ കുട്ടികള്‍ ഇപ്പോള്‍ പ്രവേശനം നേടിയിട്ടുണ്ട്.
  
PM Modi | 'ഇത് പുതിയ ഇൻഡ്യ', ഇത്രയേറെ പുരോഗതി 10 വര്‍ഷം മുന്‍പ് സാധ്യമായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേരള കേന്ദ്രസര്‍വകലാശാലയുടെ ഭരണനിർവഹണ ആസ്ഥാന മന്ദിരം നാടിന് സമർപിച്ചു; നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിന് പുതിയ കെട്ടിടം!

രാജ്യത്താകെ വികസനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. സമ്പദ് രംഗം മെച്ചപ്പെട്ടതിനാലാണ് ക്ഷേമ പദ്ധതികള്‍ക്കായി സര്‍ക്കാരിന് പണം ചെലവഴിക്കാന്‍ സാധിക്കുന്നത്. മെച്ചപ്പെട്ട സമ്പദ്വ്യവസ്ഥ കാരണം സൗജന്യ റേഷന്‍, ചികിത്സ, വീടുകള്‍, ഗ്യാസ് കണക്ഷനുകള്‍, ടോയ്ലറ്റുകള്‍, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്നിവ നല്‍കാന്‍ കഴിയുന്നുണ്ട്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റണം. ഇത് ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി ചെലവഴിക്കാനുള്ള രാജ്യത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പെരിയയിലെ സര്‍വകലാശാല ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു അധ്യക്ഷത വഹിച്ചു. കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ ഭവനെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പിയുടെ പേര് നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിന്റെയും സര്‍വ്വതോന്മുഖമായ വികസനമാണ് സര്‍വ്വകലാശാലയുടെ ലക്ഷ്യം. ജില്ലയുടെ വികസനത്തിന് ഉള്‍പ്പെടെ സര്‍വ്വകലാശാല പ്രയത്‌നിക്കുന്നുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.
  
PM Modi | 'ഇത് പുതിയ ഇൻഡ്യ', ഇത്രയേറെ പുരോഗതി 10 വര്‍ഷം മുന്‍പ് സാധ്യമായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേരള കേന്ദ്രസര്‍വകലാശാലയുടെ ഭരണനിർവഹണ ആസ്ഥാന മന്ദിരം നാടിന് സമർപിച്ചു; നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിന് പുതിയ കെട്ടിടം!

സാഹോദര്യമില്ലെങ്കില്‍ രാജ്യത്തിന് നിലനില്‍പ്പില്ലെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. സാഹോദര്യം എന്നത് ജനാധിപത്യം തന്നെയാണെന്നാണ് അംബേദ്കര്‍ പറഞ്ഞത്. സ്‌നേഹം, അനുകമ്പ എന്നിവ ഉയര്‍ത്തിപ്പിടിച്ച നെല്‍സണ്‍ മണ്ടേലയെയും ഗാന്ധിജിയെയും പുതുതലമുറ മാതൃകയാക്കണം. അദ്ദേഹം വിശദീകരിച്ചു. മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. ജോസഫ് കോയിപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

PM Modi | 'ഇത് പുതിയ ഇൻഡ്യ', ഇത്രയേറെ പുരോഗതി 10 വര്‍ഷം മുന്‍പ് സാധ്യമായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേരള കേന്ദ്രസര്‍വകലാശാലയുടെ ഭരണനിർവഹണ ആസ്ഥാന മന്ദിരം നാടിന് സമർപിച്ചു; നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിന് പുതിയ കെട്ടിടം!
  
സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ, അക്കാദമിക് കൗണ്‍സില്‍ അംഗം പ്രൊഫ. ആര്‍.കെ. മിശ്ര, കോര്‍ട്ട്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ് നന്ദിയും പറഞ്ഞു. കരാറുകാരെയും കണ്‍സള്‍ട്ടന്റിനെയും ചടങ്ങില്‍ ആദരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികള്‍ പരമ്പരാഗത വേഷത്തിലാണ് അതിഥികളെ സ്വീകരിച്ചത്. കലാപരിപാടികളും അരങ്ങേറി.


ചിലവ് 38.16 കോടി

പെരിയയിലെ കേരള കേന്ദ്രസര്‍വകലാശാല ക്യാമ്പസില്‍ പുതിയതായി നിര്‍മ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമാണ് സര്‍വ്വകലാശാല നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഹെഫ (ഹയര്‍ എജ്യൂക്കേഷന്‍ ഫിനാന്‍സിംഗ് ഏജന്‍സി) സ്‌കീമില്‍ ഉള്‍പ്പെടുത്തി 38.16 കോടി രൂപ ചെലവിലാണ് ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. മൂന്ന് നിലകളിലായി 68200 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിട്ടുള്ള അഡ്മിനിസ്‌ട്രേറ്റ് ബ്ലോക്കിന് ഭരണഘടനാ ശില്പി ഡോ. ബി.ആര്‍.അംബേദ്ക്കറുടെ നാമധേയമാണ് നല്‍കിയിട്ടുള്ളത്.

2020ല്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നിര്‍മ്മാണം ആരംഭിച്ചത്. ഭൂമിയുടെ സ്വാഭാവികത നഷ്ടപ്പെടുത്താതെ ഭൂപ്രകൃതി അതേപടി നിലനിര്‍ത്തിയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ആദ്യ നിലയില്‍ വൈസ് ചാന്‍സലറുടെ കാര്യാലയമാണ് ഒരുക്കിയിട്ടുള്ളത്. എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗം ഉള്‍പ്പെടെ നടത്തുന്നതിനുള്ള കോണ്‍ഫറന്‍സ് ഹാളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നീ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ ഓഫീസുകള്‍, അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ്, ഫിനാന്‍സ്, എക്‌സാം, പര്‍ച്ചേസ് തുടങ്ങി വിവിധ സെക്ഷനുകളും പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തിക്കും. ദിവ്യാംഗ സൗഹൃദമാണ് കെട്ടിടം. ലിഫ്റ്റ്, വൈഫൈ, പാര്‍ക്കിംഗ് സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.


നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിന് പുതിയ കെട്ടിടം

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയതായി നിര്‍മ്മിച്ച കെട്ടിടം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എം.പി.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അദ്ധ്യക്ഷനായി. കാഞ്ഞങ്ങാട് സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് സംസാരിച്ചു. ജില്ലയിലെ നാലാമത്തെ കേന്ദ്രീയ വിദ്യാലയമാണ് നീലേശ്വരം പാലാത്തടം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിനു സമീപത്ത് ഏഴര ഏക്കറില്‍ നിര്‍മ്മിച്ച കേന്ദ്രീയ വിദ്യാലയം. ബാലവാടിക മുതല്‍ പ്ലസ് വണ്‍ വരെ ഇവിടെയുണ്ട്. ഒന്നാം ക്ലാസ് രണ്ടാമത്തെ ഡിവിഷന്‍ അടുത്ത വര്‍ഷം മുതല്‍ തുടങ്ങും.

  
Keywords: News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Prime Minister Narendra Modi inaugurated administrative headquarters of Kerala Central University.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL