Cash seized | പണവുമായി യുവാവ് പൊലീസ് പിടിയിലായി; പിന്നാലെ സംഘത്തിൽ പെട്ടയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും കൂടുതൽ തുക ലഭിച്ചു; ഇരുവരിൽ നിന്നുമായി കണ്ടെടുത്തത് 11.26 ലക്ഷം രൂപ
Mar 22, 2024, 18:13 IST
മേൽപറമ്പ്: (KasargodVartha) പണവുമായി യുവാവ് പൊലീസ് പിടിയിലായി. പിന്നാലെ സംഘത്തിൽ പെട്ടയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും കൂടുതൽ തുക കണ്ടെത്തി. രണ്ട് പേരിൽ നിന്നായി 11,26,100 ലക്ഷം രൂപയാണ് പിടിച്ചടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹമീദിനെ 3.5 ലക്ഷത്തോളം രൂപയുമായി കീഴൂരിൽ വെച്ച് പൊലീസ് പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അസ്‌ലം എന്നയാൾക്കാണ് പണം എത്തിക്കാൻ ആവശ്യപ്പെട്ടിരുന്നതെന്ന് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അസ്‌ലമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എട്ട് ലക്ഷത്തോളം രൂപ മേൽപറമ്പ് പൊലീസ് പിടിച്ചെടുത്തത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കള്ളപ്പണ ഇടപാട് കണ്ടെത്താൻ പൊലീസ് പരിശോധന ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട്, ബദിയഡുക്ക, കാസർകോട് എന്നിവിടങ്ങളിൽ നിന്നും നേരത്തെ, രേഖകളില്ലാത്ത കടത്തുകയായിരുന്ന പണം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രണ്ട് പേർ കൂടി കുടുങ്ങിയത്. പിടികൂടിയ പണത്തിന് രേഖകളുണ്ടെന്നാണ് ഇരുവരും പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ഇതേകുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Cash seized, Melparamba, Police seized Rs 11.26 lakh in Melparamba. < !- START disable copy paste -->