city-gold-ad-for-blogger
Aster MIMS 10/10/2023

വിവാഹദിനത്തിൽ കൊറഗ വേഷം ധരിച്ച് വിവാദത്തിലായ യുവാവിന്റെ വീട് ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം; പ്രദേശത്ത് ജാഗ്രത

ഉപ്പള: (www.kasargodvartha.com 18.01.2022) വിവാഹദിനത്തിൽ കൊറഗ വേഷം ധരിച്ച് വിവാദത്തിലായ യുവാവിന്റെ വീട് ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. കുമ്പള ഇൻസ്‌പെക്ടർ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷിക്കുന്നത്. പ്രദേശത്ത് പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്.

  
വിവാഹദിനത്തിൽ കൊറഗ വേഷം ധരിച്ച് വിവാദത്തിലായ യുവാവിന്റെ വീട് ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം; പ്രദേശത്ത് ജാഗ്രത



തിങ്കളാഴ്ച പുലർചെയാണ് യുവാവിന്റെ ഉപ്പള ബേക്കൂർ അഗർത്തിമൂലയിലെ വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ ജനൽ ഗ്ലാസുകൾ എറിഞ്ഞു തകർത്ത നിലയിലും ഗേറ്റിന്റെ മതിലിന് കാവി പെയിന്റ് ഒഴിച്ച നിലയിലുമാണ് ഉണ്ടായിരുന്നത്. ബൈകിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്.

ദക്ഷിണ കന്നഡ ജില്ലയിലെ വധൂഗൃഹത്തിലേക്ക് കൊറഗജ്ജയുടെ വേഷത്തിൽ നവവരൻ എത്തിയത് വലിയ വിമർശനമാണ് ഉയർന്നത്. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും യുവാവിന്റെ സുഹൃത്തുക്കളയ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

അതിനിടെ ആക്രമിക്കപ്പെട്ട വീട്‌ പോപുലർ ഫ്രണ്ട്‌ നേതാക്കൾ സന്ദർശിച്ചു. കല്യാണാഘോഷത്തിൽ കൊറഗ വേഷം ധരിച്ച വരന്റെ നടപടി തെറ്റാണെന്നും അതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും, നിയമനടപടികൾ മുന്നോട്ട്‌ പോവുകയും ചെയ്യുമ്പോൾ വരന്റെ വീട്ടുകാർക്കും വീടിനും നേരെ നിയമം കയ്യിലെടുത്ത് നടത്തുന്ന ആക്രമണം അപലപനീയമാണെന്ന് ജില്ലാ പ്രസിഡണ്ട്‌ സി ടി സുലൈമാൻ മാസ്റ്റർ പറഞ്ഞു. വിഷയത്തെ സാമുദായിക ധ്രുവീകരണത്തിനു വേണ്ടി ഉപയോഗിക്കുന്ന സംഘപരിവാർ കലാപ നീക്കത്തിനെതിരെ പൊതുജനങ്ങളും നിയമപാലകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Keywords:  Uppala, Kasaragod, Kerala, News, Marriage, Top-Headlines, Attack, House, Case, Complaint, Police, Issue, Kumbala, Investigation, Popular front of india, Police investigating the youth's house attacked.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL