Endosulfan | സ്ഥലം നൽകാമോ? എൻഡോസൾഫാൻ ബാധിതരായ കുട്ടികൾക്ക് താമസിച്ച് തെറാപി ചെയ്യുന്നതിനുള്ള കേന്ദ്രം നിർമിക്കാമെന്ന് പാലക്കാട്ടെ ദയ ചാരിറ്റബിൾ ട്രസ്റ്റ്; പദ്ധതി ഒരു കോടി രൂപ ചിലവിൽ
Oct 24, 2023, 12:41 IST
കാസർകോട്: (KasargodVartha) എൻഡോസൾഫാൻ ദുരിത ബാധിതരുടെ ആശാ കേന്ദ്രമായ അമ്പലത്തറ സ്നേഹവീട്ടിൽ തെറാപിക്കായി വിദൂരങ്ങളിൽ നിന്ന് എത്തുന്ന കുട്ടികൾക്ക് രക്ഷകർത്താക്കളോടൊപ്പം താമസിച്ച് തെറാപി ചെയ്യുന്നതിനായി, സ്നേഹവീടിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റോഡും വെള്ള സൗകര്യവുമുള്ള ഒരേകർ സ്ഥലം സുമനസുകൾ സൗജന്യമായി ലഭിക്കുന്ന പക്ഷം, പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റ് ഒരു കോടി രൂപ ചിലവിൽ 10 കുടുംബങ്ങൾക്ക് ഒരേ സമയം താമസിക്കാൻ സൗകര്യമുള്ള ഒരു കെട്ടിടം ഒരു വർഷത്തിനുള്ളിൽ നിർമിച്ച് നൽകുമെന്ന് ദയ ഭാരവാഹികൾ കാസർകോട് പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്ഥലമില്ലാത്തതാണ് പദ്ധതിയുടെ പ്രശ്നം. തുടക്കത്തിൽ ഒരു കോടി രൂപ ചിലവിൽ 10 കുടുംബങ്ങൾക്ക് താമസിക്കാൻ ആവശ്യമായ കെട്ടിടമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നതെങ്കിലും, ഭാവിയിൽ 100 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള സൗകര്യങ്ങൾ കൂടി ഘട്ടം ഘട്ടമായി പൂർത്തിയാക്കാനും ദയ ചാരിറ്റബിൾ ട്രസ്റ്റിന് പദ്ധതിയുണ്ട്. തെറാപിസ്റ്റുകൾക്ക് ശമ്പളം നൽകുന്നതിന് പ്രതിമാസം ഒരു ലക്ഷം വീതം നിലവിൽ ദയ ഇപ്പോൾ നൽകി വരുന്നുണ്ട്. അമ്പലത്തറ സ്നേഹവീടിന്റ തുടർ പ്രവർത്തങ്ങൾക്കായി തെറാപി ഉൾപ്പടെ എല്ലാ പ്രവർത്തങ്ങളുമായും സഹകരിക്കാനാണ് ദയ ട്രസ്റ്റിന്റെ തീരുമാനം.
2015 ൽ രൂപവത്കരിച്ച ദയാ ചാരിറ്റബിൾ ട്രസ്റ്റ് കഴിഞ്ഞ എട്ടു വർഷത്തിനിടെ 19 ദയാഭവനങ്ങളാണ് നിർമിച്ചു നൽകിയത്. ദയ മംഗല്യ ദീപം പദ്ധതിയിലൂടെ 18 നിർധന യുവതികളുടെ വിവാഹം അഞ്ചു പവന്റെ ആഭരണങ്ങളും വിവാഹവസ്ത്രങ്ങളും നൽകി നടത്തിക്കൊടുത്തിട്ടുണ്ട്. 2015 മുതൽ ആഘോഷങ്ങൾ അന്യമാക്കപ്പെട്ട പാർശ്വവൽകൃത സമൂഹത്തിനു വേണ്ടി ഓണാഘോഷങ്ങൾ സംഘടിപ്പിക്കുകയും ഓണക്കിറ്റ് വിതരണം നടത്തുകയും ചെയ്തു വരുന്നു.
എച് ഐ വി അണുബാധിത കുടുംബങ്ങൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്യുന്നതിന് വേണ്ടി ആവിഷ്കരിച്ച ദയാ പോഷക സമൃദ്ധി, ഒരു ഗ്രാമപഞ്ചായതിലെ മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകുന്ന ദയയുടെ ഏറ്റവും ശ്രേഷ്ഠമായ കർമപദ്ധതി ദയകാരുണ്യ വിപ്ലവം, അവയവം മാറ്റിവച്ച 15 രോഗികൾക്ക് മരുന്നു നൽകൽ പദ്ധതി, പാവപെട്ട കുട്ടികൾക്കുള്ള പഠന സഹായം വിദ്യോദയ, നിർധന കുടുംബങ്ങളിലെ പെൺകുട്ടികൾക്കുള്ള വിവാഹ ധന സഹായം 'ദയ മംഗല്യ ദീപം, ചികിത്സ ധനസഹായങ്ങൾ തുടങ്ങി 15.5 കോടിയുടെ സഹായ പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലത്തിനിടക്ക് ദയ നടത്തിയിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷ്, ട്രഷറർ ശങ്കർ ജി കോങ്ങാട്, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, മുനീസ എൽ, ഉണ്ണിക്കൃഷ്ണൻ കെ പി, രതീഷ് അമ്പലത്തറ, ശരണ്യ ശങ്കർ എന്നിവർ സംബന്ധിച്ചു.
Keywords: News, Kerala, Palakkad, Daya Charitable, Endosulfan, Palakkad Daya Charitable Trust to build residential treatment center for endosulfan-affected children.
< !- START disable copy paste -->