Hanged | പാലക്കാട്ട് 13 കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

'അമ്മ മൊബൈല്‍ ഉപയോഗിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് വിഷമിച്ച് വീടിന്റെ മുകള്‍ നിലയിലേക്ക് പോയതായിരുന്നു'.
പോസ്റ്റുമോര്‍ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ചാത്തനൂര്‍ ജിഎല്‍പി സ്‌കൂളില്‍ നടത്താനിരുന്ന പ്രവേശനോത്സവ ആഘോഷങ്ങള്‍ മാറ്റി.
പാലക്കാട്: (KasargodVartha) കൂറ്റനാട് ചാത്തനൂരില്‍ കൗമാരക്കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശിവന്‍ -രേഷ്മ ദമ്പതികളുടെ 13 കാരനായ മകന്‍ കാളിദാസനാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് ദാരുണ സംഭവം.
അമ്മ മൊബൈല്‍ ഉപയോഗിക്കാന്‍ നല്‍കാത്തതിന്റെ മനോവിഷമത്തിലായിരുന്ന കുട്ടി തുടര്‍ന്ന് വിഷമിച്ച് വീടിന്റെ മുകള്‍ നിലയിലേക്ക് പോയതായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഏറെ നേരമായി താഴേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന്റെ മച്ചില്‍ കെട്ടിയിട്ടിരുന്ന സാരിയില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഉടനെ പ്രദേശത്തെ ക്ലിനികിലും തുടര്‍ന്ന് തൃശ്ശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ചാത്തന്നൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. തൃശ്ശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍വെച്ച് തിങ്കളാഴ്ച പോസ്റ്റുമോര്‍ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ചാത്തനൂര്‍ ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. കാളിദാസന്റെ മരണത്തില്‍ അനുശോചിച്ച് ചാത്തനൂര്‍ ജിഎല്‍പി സ്‌കൂളില്‍ തിങ്കളാഴ്ച നടത്താനിരുന്ന പ്രവേശനോത്സവത്തിന്റെ ആഘോഷങ്ങള്‍ ബുധനാഴ്ചത്തേക്ക് മാറ്റി.