Dam | ഇനിയും മഴ പെയ്യണം; തന്റെ 12 ഏകര്‍ കൃഷിസ്ഥലത്തിന് 80 ലക്ഷം ലിറ്റര്‍ മഴവെള്ളം സംഭരിക്കാനുറച്ച് ഈശ്വര ഭട്ട്; 11 ലക്ഷത്തോളം രൂപ ചിലവില്‍ തോട്ടത്തില്‍ സ്വന്തം ഡാം
Jul 10, 2023, 18:51 IST
ബദിയടുക്ക: (www.kasargodvartha.com) ശുദ്ധജല ക്ഷാമം രൂക്ഷമാവുന്ന വേനല്‍ക്കാലത്തേക്ക് 80 ലക്ഷം ലിറ്റര്‍ മഴവെള്ളം സംഭരിക്കാനുറച്ച് മാതൃകാ കര്‍ഷനായ പെര്‍മുദെയിലെ ഈശ്വര ഭട്ട് എന്ന കുമാര്‍ അണ്ണ. ഇനിയും മഴ പെയ്യണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. തന്റെ ഉടമസ്ഥതയിലുള്ള 12 ഏകര്‍ സ്ഥലത്തെ കൃഷിക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ വെള്ളം സംഭരിക്കാനാണ് ഈശ്വര ഭട്ട് 11 ലക്ഷത്തോളം രൂപ ചിലവില്‍ തോട്ടത്തില്‍ ഡാം നിര്‍മിച്ചത്.
വേനല്‍ക്കാലത്ത് ശുദ്ധജല ക്ഷാമം രൂക്ഷമായി കാര്‍ഷിക വിളകള്‍ ഉണങ്ങി നശിക്കുന്നത് പതിവായതിനെ തുടര്‍ന്ന് കുഴല്‍ കിണര്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും പ്രദേശത്ത് ജലക്ഷാമം ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്ന് ഇത് ഉപേക്ഷിച്ചാണ് കേരളത്തില്‍ മറ്റൊരിടത്തും കാണാത്ത ഡാം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 160 മീറ്റര്‍ നീളത്തിലും 75 മീറ്റര്‍ അകലത്തിലും 30 ഫീറ്റ് ഉയരത്തിലുമായണ് ഡാം നിര്‍മിച്ചത്.
കഴിഞ്ഞ മെയ് 25നാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചതിനാല്‍ ഡാമില്‍ വെള്ളം ഏതാണ്ട് 40 ശതമാനത്തോളം നിറഞ്ഞിട്ടുണ്ടെന്ന് ഈശ്വര ഭട്ട് പറഞ്ഞു. മഴവെള്ളം നേരിട്ട് ഡാമില്‍ വീണാണ് നിറയുന്നത്. ഒഴുകി വരുന്ന വെള്ളമൊന്നും ശേഖരിക്കുന്നില്ല. ഒരു ഏകര്‍ സ്ഥലത്തിന് വര്‍ഷത്തില്‍ ശരാശരി ഒരു ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമായി വരും. ഡ്രിപ് ഇറിഗേഷന്‍ പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
പാഴായി പോകുന്ന മഴവെള്ളം സംഭരിച്ച് കാര്‍ഷിക മേഖലയുടെ പച്ചപ്പ് നിലനിര്‍ത്താനും, മാതൃകാ കര്‍ഷകനാകാനുമാണ് ലക്ഷ്യം. ഡാം നിര്‍മാണം പുര്‍ത്തീകരിച്ചതോടെ 1850 കവുങ്ങിന്‍ തൈകള്‍ കൂടുതലായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഭാര്യ വിജയലക്ഷ്മി, മകന്‍ ഹര്‍ഷ, മരുമകള്‍ വര്‍ഷ എന്നിവരാണ് പുതിയ ആശയം കൊണ്ട് വന്നതെന്ന് ഈശ്വര ഭട്ട് പറഞ്ഞു. എന്നാല്‍ കാര്‍ഷിക മേഖലയെ നെഞ്ചേറ്റുന്ന ഈ കര്‍ഷകന് സബ്‌സിഡി നല്‍കാന്‍ പോലും കൃഷി വകുപ്പ് തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്ന ഈശ്വര ഭട്ടിന്റെ പുതിയ ദൗത്യം കേരളത്തിലെ കാര്‍ഷിക മേഖലക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Keywords: Badiadka News, Malayalam News, Farmer, Agriculture News, Kerala News, Kasaragod News, Own dam at cost of Rs. 11 lakh.
< !- START disable copy paste -->