പ്രസവിച്ച് മൂന്നാം നാള് ശ്വാസതടസത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു
May 30, 2020, 18:29 IST
ഉദുമ: (www.kasargodvartha.com 30.05.2020) പ്രസവിച്ച് മൂന്നാം നാള് കുഞ്ഞ് ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു. ഉദുമ ബാര മുക്കുന്നോത്ത് അമ്പലത്തിന് സമീപം താമസിക്കുന്ന അനീഷ് -രമ്യ ദമ്പതിയുടെ കുഞ്ഞാണ് മരിച്ചത്. മെയ് 26നാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രമ്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമായിരുന്നു.
28ന് ഡിസ്ചാര്‍ജായി വീട്ടിലെത്തി. വൈകിട്ടാണ് കുട്ടിക്ക് ശ്വാസതടസമുണ്ടായത്. ഉടന്‍ ഉദുമ നഴ്സിംഗ് ഹോമില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ മടങ്ങുകയായിരുന്നു. രാത്രിയോടെ കുഞ്ഞ് മരണപ്പെട്ടു. പരിയാരം മെഡിക്കല്‍ കോളേജില്‍ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തി.
Keywords: Kasaragod, Kerala, News, Baby, Death, new born baby died