city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊതു സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഡോക്ടര്‍മാരുടെ പങ്ക് നിസ്തുലം: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

മൊഗ്രാല്‍: (www.kasargodvartha.com 02.07.2020) രാജ്യം ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ഡോക്ടര്‍മാരുടെ നിസ്സീമവും, നിസ്തുലവുമായ സേവനം പലപ്പോഴും വിസ്മരിക്കപ്പെട്ടു പോകുകയാണെന്നും, പൊതുസമൂഹവും സാമൂഹ്യ- രാഷ്ട്രീയ പ്രസ്ഥാനങ്ങളും സേവനങ്ങളെ കണ്ണുതുറന്ന് കാണണമെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു. മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച ഡോക്ടേഴ്‌സ് ഡേ പരിപാടിയില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ ആദരിക്കല്‍ ചടങ്ങും, യുവ ഡോക്ടര്‍മാര്‍ക്കുള്ള അനുമോദന ചടങ്ങും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ് അബ്കോ അധ്യക്ഷത വഹിച്ചു.

അഞ്ചു പതിറ്റാണ്ടു കാലമായി കുമ്പളയില്‍ ഷാംരാജ് ക്ലിനിക് നടത്തിവരുന്ന മാളിക ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ: കെ സര്‍വ്വേശ്വര ഭട്ടിനെ ആദരിക്കുകയും, മൊഗ്രാലിലെ യുവ ഡോക്ടര്‍മാരായ ഡോ. ഷുമൈസ് ടി എം, ഡോ. ഇബ്രാഹിം ഷാന്‍ഫര്‍, ഡോ. വി പി ആയിഷത്ത് ജുവൈരിയ, ഡോ. ഖദീജത്ത് തമീമ ബീവി എന്നിവരെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഷാള്‍ അണിയിച്ചും, ഉപഹാരം നല്‍കിയും അനുമോദിച്ചു. സീനിയര്‍ ഡോക്ടര്‍മാരായ അഷ്‌റഫ് മൊഗ്രാല്‍ (ഹോമിയോപ്പതി) മുഹമ്മദ് ഹാഷിര്‍ (ഡെന്റല്‍) എന്നിവരെ ഡോ. കെ സര്‍വ്വേശ്വര ഭട്ട് ഷാള്‍ അണിയിച്ച് ആദരിച്ചു. രക്തദാനം ജീവിതചര്യയാക്കിയ മൊഗ്രാലിലെ ജീവന്‍രക്ഷാ പ്രവര്‍ത്തകരായ മന്‍സൂര്‍, മുഹമ്മദ് ഇനാസ്, ശരീഫ് ദീനാര്‍, താജുദ്ദീന്‍ കെ എന്നിവരെയും ദേശീയ വേദി ആദരിച്ചു.

ദേശീയവേദി വൈസ് പ്രസിഡണ്ട് ടി കെ ജാഫര്‍ ഡോക്ടര്‍മാരെ പരിചയപ്പെടുത്തി. ഡോ. കെ സര്‍വ്വേശ്വര ഭട്ട്, ഡോ. അഷ്റഫ് മൊഗ്രാല്‍, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം വി പി അബ്ദുല്‍ ഖാദര്‍, മൊഗ്രാല്‍ ജി വി എച്ച് എസ് എസ് പി ടി എ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, തദ്ദേശ  സ്വയംഭരണ വകുപ്പ് മുന്‍ ഡെപ്പ്യൂട്ടി ഡയറക്ടര്‍ പി  മുഹമ്മദ് നിസാര്‍, എം മാഹിന്‍ മാസ്റ്റര്‍, ദേശീയവേദി ഗള്‍ഫ് പ്രതിനിധി കെ കെ അബ്ദുല്ലകുഞ്ഞി-സുലൈമാന്‍, ടി എം ശുഹൈബ്, സി എം മുഹമ്മദ്, എം എം റഹ്മാന്‍, ടി കെ അന്‍വര്‍, വിജയകുമാര്‍, സി എം ഹംസ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.
പൊതു സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഡോക്ടര്‍മാരുടെ പങ്ക് നിസ്തുലം: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ഇബ്രാഹിം ഖലീല്‍, നാസര്‍ മൊഗ്രാല്‍, പി എ ആസിഫ്, ഖാദര്‍ മാസ്റ്റര്‍, എ എം സിദ്ദീഖ് റഹ്മാന്‍, റിയാസ് മൊഗ്രാല്‍, മുഹമ്മദ് സ്മാര്‍ട്ട്, അഷ്റഫ് പെര്‍വാഡ്, ഖാദര്‍ മൊഗ്രാല്‍, എച് എ ഖാലിദ്, ബി കെ മുനീര്‍, ഇബ്രാഹിം പെര്‍വാഡ്, അബ്ദുര്‍ റഹ് മാന്‍ നാങ്കി, അബ്ദു മൊഗ്രാല്‍, എം എസ് മുഹമ്മദ് കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി നട്പ്പളം, കെ കെ അഷ്റഫ്, കബീര്‍ നാങ്കി ഗള്‍ഫ് പ്രതിനിധികളായ ജിജി സിദ്ദീഖ് നാങ്കി, എം എ ഇക്ബാല്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, നൂറുല്‍ അമീന്‍ യൂ എം, റസാഖ് കൊപ്പളം  ബി എം സുബൈര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

1968 ജനുവരി 18 മുതലാണ് ഡോ. സര്‍വ്വേശ്വര ഭട്ട് കുമ്പള ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഇരുനില കെട്ടിടത്തിലെ മുകള്‍ നിലയില്‍ 'ഷാംരാജ് ക്ലിനിക്' എന്ന പേരില്‍ ആതുര സേവനം തുടങ്ങിയത്. 52 വര്‍ഷങ്ങളായി ഇന്നും അത് തുടര്‍ന്ന് പോരുന്നു. മുകളിലെ നിലയിലെ ക്ലിനിക് എന്നത് കൊണ്ടാവണം പഴമക്കാര്‍ സര്‍വ്വേശ്വര ഭട്ട്എന്ന പേരിനേക്കാളും 'മാളിക ഡോക്ടര്‍' എന്ന പേര് വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്. 1968ല്‍ കുമ്പളയില്‍ സേവനം തുടങ്ങിയത് മുതലിങ്ങോട്ട് 8 വര്‍ഷത്തോളം വിശ്രമമില്ലാത്ത സേവനമായിരുന്നുവെന്നും, അത്യാവശ്യ ഘട്ടങ്ങളിലും ഒരു ദിവസം പോലും ലീവ് എടുക്കാന്‍ സാധിച്ചിരുന്നില്ലെന്നും ഡോക്ടര്‍ പറയുന്നു.

കാല്‍ നടയായും, കാള വണ്ടിയിലും, തോണിയിലുമായി 10 കിലോമീറ്റര്‍ ദൂരം വരെയുള്ള വീടുകളില്‍ വരെ പോയി ഡോക്ടര്‍ ചികിത്സ നടത്തിയിരുന്നു. അന്ന് കുമ്പളയില്‍ രണ്ട് ടാക്‌സികളെ ഉണ്ടായിരുന്നുള്ളൂ. ഒന്ന് അയിത്തപ്പ ഷെട്ടിയാരും, മറ്റേത് അബ്ദുല്ല സാഹിബും. എന്നാലും റോഡും പാലവും കൃത്യമായി ഇല്ലാത്തത് കാരണം രാത്രി കാലങ്ങളില്‍ പോലും തോണിയില്‍ കിലോമീറ്ററുകളോളം യാത്ര ചെയ്ത് സേവനം ചെയ്തിരുന്നുവെന്നും കൂടി ഡോക്ടര്‍ ഓര്‍ക്കുന്നു.കുമ്പള, പെര്‍ള, സീതാംഗോളി, ആരിക്കാടി, കോയിപ്പാടി, മൊഗ്രാല്‍, കൊടിയമ്മ തുടങ്ങിയ പ്രദേശങ്ങളിലെ ഏക ആശ്രയമായിരുന്നു ഡോക്ടര്‍ സര്‍വ്വേശ്വര ഭട്ട്.

ധര്‍മ്മത്തടുക്ക സ്‌കൂളിലാണ് ഡോക്ടര്‍ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്. തുടര്‍ന്ന് നാരായണമംഗലത്ത് നിന്ന് സംസ്‌കൃത വിദ്യാഭ്യാസം നേടി മഞ്ചേശ്വരം എസ് എ ടി സ്‌കൂളില്‍ വെച്ച് ഹൈസ്‌കൂള്‍ പഠനവും, മംഗളൂരു മദ്രാസ് യൂണിവേഴ്‌സിറ്റി അലോഷ്യസില്‍ നിന്ന് കോളേജ് പഠനവും പൂര്‍ത്തിയാക്കി. പിന്നീട് പാലക്കാട് പ്രീ-മെഡിക്കല്‍ കോഴ്‌സ് ചെയ്യുകയും, കാലിക്കറ്റ് മെഡിക്കല്‍ കോളേജില്‍ എം. ബി. ബി. എസ് പൂര്‍ത്തിയാക്കുകയും ചെയ്തു.1964 മുതല്‍ 3 വര്‍ഷം സംസ്ഥാന ഗവ. മെഡിക്കല്‍ സര്‍വീസിലും, തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ മുള്ളേരിയ, ബോവിക്കാനം, അടൂര്‍ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.

കുമ്പളയില്‍ 50 വര്‍ഷം ആതുര സേവന രംഗത്ത് തുടരുമ്പോഴും ഡോക്ടറുടെ ചികിത്സക്ക് 'കൈപൊല്‍സുണ്ടെന്ന്' രോഗികളും, നാട്ടുകാരും പറയുന്നു. അത് കൊണ്ടു തന്നെ ഡോക്ടറുടെ ക്ലിനിക്കില്‍ തിരക്കൊഴിയാറില്ല. പരിശോധനക്കും, മരുന്നിനുമൊക്കെയായി ചെറിയ ഫീസ് ഈടാക്കുന്നു എന്നത് തന്നെയാണ് ഡോക്ടറുടെ മേന്മയെന്നും കൂടി കൂട്ടിച്ചേര്‍ക്കേണ്ടി വരും. ഭാര്യ: ശാരദ, ഏകമകന്‍ ഷാംരാജ് യു എസ് എയിലാണ്. കുമ്പള ടൗണിനടുത്തുള്ള വീട്ടിലാണ് ഡോക്ടറുടെ താമസം.
പൊതു സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഡോക്ടര്‍മാരുടെ പങ്ക് നിസ്തുലം: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

Keywords:  Kasaragod, Kerala, news, Mogral, MLA, Doctor, NA Nellikkunnu MLA about doctors
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia