കാസര്‍കോട്ട് നിന്നും കാണാതായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ എറണാകുളത്ത് കണ്ടെത്തി
Jun 30, 2015, 21:44 IST
കാസര്‍കോട്: (www.kasargodvartha.com 30/06/2015) കാസര്‍കോട് നിന്നും കാണാതായ 15 കാരനായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ എറണാകുളത്ത് കണ്ടെത്തി. നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 10-ാം തരം വിദ്യാര്‍ത്ഥിയും ചെര്‍ക്കളയിലെ അബ്ദുല്ലയുടെ മകനുമായ മുഹമ്മദ് ഹുസൈനെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ എറണാകുളത്ത് കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് ഹുസൈനെ കാണാതായത്. പതിവ് പോലെ സ്കൂളില്‍ പോകാനായി വീട്ടില്‍ നിന്നിറങ്ങിയ ഹുസൈന് സ്കൂളില്‍ എത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാനഗര്‍ പോലീസിന് കുട്ടിയെ കാണാതായ വിവരം കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും കൈമാറിയിരുന്നു.
വൈകുന്നേരത്തോടെ മുഹമ്മദ് ഹുസൈനെ എറണാകുളത്ത് കണ്ടെത്തിയതായി അവിടുത്തെ പോലീസ് വിദ്യാനഗര്‍ പോലീസിനെ അറിയിച്ചു. ബന്ധുക്കളെയും കൂട്ടി വിദ്യാനഗര്‍ പോലീസ് എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.
വൈകുന്നേരത്തോടെ മുഹമ്മദ് ഹുസൈനെ എറണാകുളത്ത് കണ്ടെത്തിയതായി അവിടുത്തെ പോലീസ് വിദ്യാനഗര്‍ പോലീസിനെ അറിയിച്ചു. ബന്ധുക്കളെയും കൂട്ടി വിദ്യാനഗര്‍ പോലീസ് എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.
Keywords : Kasaragod, Kerala, Missing, Student, Ernakulam, Police, Investigation, Cherkala, Vidya Nagar, Hussain.