അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരാഴ്ചക്കകം പരിഹാരം: കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകര്‍
May 28, 2015, 12:59 IST
കാസര്‍കോട്: (www.kasargodvartha.com 28/05/2015) വന്യമൃഗങ്ങള്‍ കാരണം കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരാഴ്ചക്കകം പരിഹാരം കാണുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേകര്‍ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന, പന്നി, കാട്ടുപോത്ത്, കുരങ്ങ് തുടങ്ങിയ വന്യ മൃഗങ്ങളുടെ ആക്രമണം മലയോരമേഖലകളില്‍ വ്യാപകമായ പശ്ചാതലത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാവുന്ന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ നേതൃത്വം നല്കിയ നിവേദനത്തിന്റെ പശ്ചാതലത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
വികസന ആവശ്യങ്ങള്‍ക്ക് വനഭൂമി ഉപയോഗപ്പെടുത്തേണ്ടിവരുമ്പോള് ഏറ്റെടുത്ത വനഭൂമിയുടെ ഇരട്ടി പ്രദേശത്ത് വനം വെച്ചുപിടിപ്പിക്കുന്നതിന് പദ്ധതി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയില്‍ മൃഗങ്ങള്‍ക്കും പ്രാണികള്‍ക്കും മനുഷ്യനും സന്തോഷത്തോടെ ജീവിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാവണം.
മോദി സര്‍ക്കാര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവ് കാണിക്കില്ലെന്നും മുഴുവന്‍ ഇന്ത്യക്കാരെയും ഒന്നായി കണ്ടുള്ള പദ്ധതികളാണ് മോദിസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസാണ് ഇന്ത്യയില്‍ വിഭാഗീയത ഉണ്ടാക്കിയത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ചത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. സിഖ് ജനതയ്ക്കുണ്ടായ അനുഭവം മറക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് മന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് പി. സുരേഷ് കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വ്വാഹക സമിതി അംഗം മടിക്കൈ കമ്മാരന് പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് സ്വാഗതം പറഞ്ഞു. നേരത്തെ ബിജെപി ജില്ലാ ആസ്ഥാന മന്ദിരത്തിന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ ശിലാസ്ഥാപനം നടത്തി.