Update | മാവേലി എക്‌സ്പ്രസിന് അധിക എസി കോച്ച് അനുവദിച്ച് റെയിൽവേ
പാലക്കാട്: (KasargodVartha) യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, മാവേലി എക്സ്പ്രസിന് താൽക്കാലികമായി ഒരു അധിക ത്രീ-ടിയർ എസി കോച്ച് അനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 16603 മംഗ്ളുറു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസിൽ ഓഗസ്റ്റ് 22 മുതൽ 28 വരെ അധിക എസി കോച്ച് ലഭ്യമാകും.
ട്രെയിൻ നമ്പർ 16604 തിരുവനന്തപുരം സെൻട്രൽ - മംഗ്ളുറു സെൻട്രൽ മാവേലി എക്സ്പ്രസിൽ ഓഗസ്റ്റ് 23 മുതൽ 29 വരെ അധിക എസി കോച്ച് ലഭ്യമാകും. ഈ അധിക എസി കോച്ച് യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുമെന്നും പ്രതീക്ഷിക്കുന്നു.
കൂടാതെ കൊച്ചുവേളി-ഷാലിമാർ സൂപ്പർഫാസ്റ്റ് സ്പെഷൽ ട്രെയിന്റെ സർവീസും നീട്ടിയിട്ടുണ്ട്. ഓഗസ്റ്റ് 23, 30, സെപ്റ്റംബർ ആറ്, 13 തീയതികളിൽ കൊച്ചുവേളിയിൽ നിന്നും ഷാലിമാറിലേക്കും, ഓഗസ്റ്റ് 26, സെപ്റ്റംബർ രണ്ട്, ഒമ്പത്, 16 തീയതികളിൽ ഷാലിമാറിൽ നിന്നും കൊച്ചുവേളിയിലേക്കും അധിക സർവീസുകൾ ഉണ്ടാകും.
#train #railway #travel #Kerala #Karnataka #India #trainservice #extension