city-gold-ad-for-blogger

സ്ത്രീക്കൊപ്പം കാറില്‍ സഞ്ചരിച്ച കരാറുകാരനെ പത്തംഗസംഘം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 29.08.2014) സ്ത്രീയോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന കരാറുകാരനെ ഒരു സംഘം കാര്‍ തടഞ്ഞു നിര്‍ത്തി കല്ല് കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെ ഉളിയത്തടുക്ക നാഷണല്‍ നഗറിലാണ് സംഭവം. ഉളിയത്തടുക്ക ഗണേഷ് നിലയത്തിലെ വിജയന്റെ മകന്‍ രാധാകൃഷ്ണനെ (27) യാണ് ആക്രമിച്ചത്.

സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഇവരില്‍ ഉളിയത്തടുക്ക നാഷണല്‍ നഗര്‍ സ്വദേശി നൗഫലിനെ (25) അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. നാഷണല്‍ നഗറില്‍ ജെയ്മാതാ സ്‌കൂളിനടുത്ത് ഒരു സ്ത്രീക്ക് വേണ്ടി പണിയുന്ന വീടിന്റെ കരാര്‍ രാധാകൃഷ്ണന്‍ ഏറ്റെടുത്തിരുന്നു.

വീടു പണിക്കാവശ്യമായ വെള്ളം അടുത്ത ഒരു വീട്ടില്‍ നിന്ന് എടുക്കുന്ന കാര്യം സംസാരിക്കാന്‍ രാധാകൃഷ്ണന്‍ സ്ത്രീയേയും കൂട്ടി കാറില്‍ അവിടെപ്പോയിരുന്നു. തിരിച്ച് വരുമ്പോള്‍ വഴിയില്‍ കാത്തുനിന്ന പത്തംഗ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

സ്ത്രീയേയും കൂട്ടി കാറില്‍ എവിടെപ്പോയെന്ന് ചോദിച്ചായിരുന്നുവത്രേ അക്രമം. സ്ത്രീയേയും സംഘം ഭീഷണിപ്പെടുത്തിയതായും പറയുന്നു. പരിക്കേറ്റ രാധാകൃഷ്ണന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സ തേടി. അക്രമികളായ മറ്റുള്ളവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
സ്ത്രീക്കൊപ്പം കാറില്‍ സഞ്ചരിച്ച കരാറുകാരനെ പത്തംഗസംഘം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു; ഒരാള്‍ അറസ്റ്റില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia