city-gold-ad-for-blogger
Aster MIMS 10/10/2023

വഴി നല്‍കാത്തതിന്റെ പേരില്‍ അര്‍ധരാത്രി വീടുകയറി ആക്രമിച്ചതായി പരാതി

ചേറ്റുകുണ്ട്: (www.kasargodvartha.com 19/04/2015) വഴി നല്‍കാത്തതിന്റെ പേരില്‍ അര്‍ധരാത്രി വീടുകയറി ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ചേറ്റുകുണ്ടിലാണ് സംഭവം. കിഴക്കേ വീട്ടില്‍ ധനരാജിന്റെ വീട് ഒരു സംഘം ആക്രമിക്കുകയായിരുന്നു.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ വീട്ടിലുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീടിന്റെ പറമ്പിലൂടെയുള്ള വഴി വിട്ട് കിട്ടണമെന്ന് ഇവരുടെ അയല്‍വാസികളായ സത്യന്‍, വിജയന്‍ എന്നിവര്‍ ചേര്‍ന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ധനരാജന്‍ പറയുന്നു. എന്നാല്‍ വഴി വിട്ടുകൊടുക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഇതായിരിക്കാം ആക്രമണത്തിന് കാരണമെന്ന് വീട്ടുകാര്‍ പറഞ്ഞു.

വഴി നല്‍കാത്തതിന്റെ പേരില്‍ അര്‍ധരാത്രി വീടുകയറി ആക്രമിച്ചതായി പരാതി
ആക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെങ്കിലും പ്രദേശവാസികളോ മുമ്പ് കണ്ടിട്ടുള്ളവരോ അല്ലെന്ന് ധനരാജ് പറഞ്ഞു. 12 ഓളം പേരടങ്ങുന്ന സംഘം ആയിരുന്നു ആക്രമണത്തിന് പിന്നിലെന്ന് ഇവര്‍ പറയുന്നു. ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Attack, Assault, Complaint, Police, Danaraj. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL