city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Taluk Office | ദുരിതങ്ങള്‍ക്ക് അറുതി; കാസര്‍കോട് താലൂക് ഓഫീസില്‍ നിന്ന് തന്നെ ലീഗല്‍ ഹെയര്‍ സര്‍ടിഫികറ്റ് വാങ്ങാം; പരിസരത്ത് വീണ്ടും സ്റ്റാംപ് വെണ്ടര്‍; എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ ഇടപെടലുകള്‍ ഫലം കാണുന്നു

കാസര്‍കോട്: (KasargodVartha) താലൂക് ഓഫീസില്‍ എത്തുന്നവര്‍ ലീഗല്‍ ഹെയര്‍ സര്‍ടിഫികറ്റും മുദ്രപത്രവുമായും ബന്ധപ്പെട്ട് അനുഭവിച്ചുവന്നിരുന്ന ദുരിതങ്ങള്‍ക്ക് അറുതിയാകുന്നു. താലൂക് ഓഫീസില്‍ പഴയതുപോലെ ഇനിമുതല്‍ ജനങ്ങള്‍ക്ക് ലീഗല്‍ ഹെയര്‍ സര്‍ടിഫിക്കറ്റ് ലഭ്യമാകുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അറിയിച്ചു. താലൂക് ഓഫീസ് പരിസരത്ത് പഴയപോലെ ഒരു സ്റ്റാംപ് വെണ്ടര്‍ ഉണ്ടായിരിക്കുമെന്നും നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ട് വിഷയങ്ങളും ജില്ലാ വികസന സമിതി യോഗത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ശക്തമായി ഉന്നയിച്ചിരുന്നു.
                
Taluk Office | ദുരിതങ്ങള്‍ക്ക് അറുതി; കാസര്‍കോട് താലൂക് ഓഫീസില്‍ നിന്ന് തന്നെ ലീഗല്‍ ഹെയര്‍ സര്‍ടിഫികറ്റ് വാങ്ങാം; പരിസരത്ത് വീണ്ടും സ്റ്റാംപ് വെണ്ടര്‍; എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ ഇടപെടലുകള്‍ ഫലം കാണുന്നു

ലീഗല്‍ ഹെയര്‍ സര്‍ടിഫികറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ ആഴ്ചകളായി കാസര്‍കോട് താലൂക് ഓഫീസില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. മറ്റ് താലൂക് ഓഫീസുകളില്‍ നിന്ന് വ്യത്യസ്തമായി ചില സാങ്കേതികത്വങ്ങള്‍ പറഞ്ഞ് കാസര്‍കോട്ട് മാത്രം ലീഗല്‍ ഹെയര്‍ സര്‍ടിഫികറ്റ് നല്‍കിയിരുന്നില്ല. ജനങ്ങള്‍ക്കും വലിയ പ്രയാസമാണ് അനുഭവിക്കേണ്ടി വന്നത്. ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ സ്വത്ത് വിഹിതം വെക്കുന്നതിനും ബാങ്ക് ഇടപാടുകള്‍ തീര്‍ക്കുന്നതിനും ലീഗല്‍ ഹെയര്‍ സര്‍ടിഫികറ്റ് അഭിവാജ്യമാണ്.


പ്രവാസികള്‍ക്കും ആവശ്യമായി വരാറുണ്ട്. ബാങ്കില്‍ സ്വര്‍ണം പണയം വെച്ചിട്ടുണ്ടെങ്കിലും, ആ പണയം വെച്ച വ്യക്തി മരണപ്പെടുന്ന പക്ഷം മറ്റൊരാള്‍ തുക ബാങ്കില്‍ നല്‍കിയാല്‍ സ്വര്‍ണം തിരിച്ചു തരില്ല. ലീഗല്‍ ഹെയര്‍ സര്‍ടിഫികറ്റ് ഉണ്ടെങ്കിലേ യഥാര്‍ഥ അനന്തരവകാശികള്‍ക്ക് സ്വര്‍ണം തിരിച്ചുകിട്ടുകയുള്ളൂ. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ ഈ പ്രശ്‌നം എംഎല്‍എ ജില്ലാ കലക്ടര്‍ക്ക് മുമ്പാകെ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കലക്ടറുടെ ഇടപെടലുണ്ടായത്. സാങ്കേതികത്വം സങ്കീര്‍ണമാക്കി ജനങ്ങളെ ദ്രോഹിക്കാനല്ല, സാങ്കേതികത്വം ഇല്ലാതാക്കി ജനങ്ങളുടെ കണ്ണീരൊപ്പാനാണ് ഉദ്യോഗസ്ഥന്മാര്‍ എപ്പോഴും ശ്രമിക്കേണ്ടതെന്ന് എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു.


കഴിഞ്ഞ ഒരു മാസത്തിലധികമായി കാസര്‍കോട് നഗരത്തില്‍ സ്റ്റാംപ് പേപര്‍ കിട്ടാതെ ജനങ്ങള്‍ നെട്ടോട്ടമോടുകയായിരുന്നു. നേരത്തെ ഇവിടെ മുദ്രപത്ര വില്‍പന നടത്തിയിരുന്ന ജയേന്ദ്രനാഥ ഷെട്ടി എന്നയാള്‍ 2017 ഫെബ്രുവരി ഒമ്പതിന് മരണപ്പെട്ടിരുന്നു. അതിനുശേഷം ഇദ്ദേഹത്തിന്റെ മകള്‍ വിന്ദ്യാ ഷെട്ടിക്ക് 2017 ഫെബ്രുവരി മൂന്ന് മുതല്‍ സ്‌പെഷ്യല്‍ സ്റ്റാംപ് വെണ്ടര്‍ ലൈസന്‍സ് അനുവദിച്ചിരുന്നു. ഓരോ മൂന്ന് മാസം കഴിയുമ്പോഴും ഈ ലൈസന്‍സ് പുതുക്കാം. നിലവിലെ കാലാവധി 2023 സെപ്റ്റംബര്‍ 29ന് അവസാനിച്ചു. അതിനുശേഷം അവര്‍ക്ക് ലൈസന്‍സ് പുതുക്കി കൊടുത്തില്ല. ഇതോടെ ദുരിതത്തിലായത് സാധാരണ ജനങ്ങളാണ്. 10 രൂപയുടെ മുദ്രപത്രത്തിന് വേണ്ടി 150 രൂപ വാടക നല്‍കി കലക്ട്രേറ്റിലേക്ക് ഓടോറിക്ഷയിലടക്കം വരേണ്ട അവസ്ഥയായിരുന്നു. ഈ പ്രയാസത്തിനും അറുതിയാവുകയാണ് ഇപ്പോള്‍.
      
Taluk Office | ദുരിതങ്ങള്‍ക്ക് അറുതി; കാസര്‍കോട് താലൂക് ഓഫീസില്‍ നിന്ന് തന്നെ ലീഗല്‍ ഹെയര്‍ സര്‍ടിഫികറ്റ് വാങ്ങാം; പരിസരത്ത് വീണ്ടും സ്റ്റാംപ് വെണ്ടര്‍; എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ ഇടപെടലുകള്‍ ഫലം കാണുന്നു

അതേസമയം താലൂക് ഓഫീസില്‍ എത്തുന്നവര്‍ക്ക് വാഹന പാര്‍കിങിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. അകത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങളും ചെങ്കല്ലും പൂഴിയും അടക്കമുള്ള തൊണ്ടിമുതല്‍ നീക്കാനും കാടുമൂടി കിടക്കുന്ന പരിസരം വൃത്തിയാക്കാനും നടപടി സ്വീകരിച്ചിട്ടില്ല. ഈ വിഷയങ്ങളിലും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഇടപെട്ടിരുന്നു.

Keywords: Legal Hair Certificate, Stamp vendor, Taluk Office, Malayalam News, Kerala News, Kasaragod News, Kasaragod Taluk Office, NA Nellikunnu MLA, Legal Hair Certificate can be purchased from Kasaragod Taluk Office itself; Stamp vendor in premises again.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia