മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Dec 4, 2019, 20:03 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 04.12.2019) ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ തെക്കില്‍ വളവില്‍ വെച്ച് കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാസര്‍ക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസിയുടെ കെഎല്‍ 15 9272 നമ്പര്‍ ടി ടി ബസാണ് തെക്കില്‍ വളവിലെ ഹമ്പിന്‍ വെച്ച് ലോറിയെ മറികടക്കുമ്പോള്‍ ലോറിയുടെ പിറകില്‍ ഇടിച്ചത്. രണ്ട് പേര്‍ക്ക് കാല്‍ മുട്ടിന് പരിക്കേറ്റിരുന്നുവെങ്കിലും പ്രാധമിക ശുശ്രൂഷ നല്‍കി ഇവരെ വിട്ടയച്ചു.
Keywords: Kerala, kasaragod, news, Accident, Sand-Lorry, KSRTC-bus, KSTRC Bus hitted on back side of Lorry while Overtaking