Died | ഫാക്ടറിയില്‍ ഗ്ലാസ് പാളികള്‍ മറിഞ്ഞ് വീണ് യന്ത്രത്തിനിടയില്‍ പെട്ട് അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം
Jul 11, 2023, 08:16 IST
കൊച്ചി: (www.kasargodvartha.com) ഗ്ലാസ് ഫാക്ടറിയില്‍ ഗ്ലാസ് പാളികള്‍ മറിഞ്ഞ് വീണ് യന്ത്രത്തിനിടയില്‍ പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശി ധന്‍കുമാര്‍ (20) ആണ് മരിച്ചത്. ഇടയാറിലെ ഗ്ലാസ് ഫാക്ടറിയിലാണ് സംഭവം നടന്നത്.
ഗ്ലാസ് പാളിയില്‍ സ്റ്റികര്‍ ഒട്ടിയ്ക്കുമ്പോള്‍ മറിഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.
Keywords: Kochi, News, Kerala, Accident, Top-Headlines, Employee, Died, Glass factory, Kochi: Employee died in accident at glass factory.