city-gold-ad-for-blogger
Aster MIMS 10/10/2023

KK Shailaja | സിപിഎമിനെ പ്രതിസന്ധിലാക്കി വിവാദ ഫേസ്‌ബുക് പോസ്റ്റില്‍ ഉറച്ചുനിന്ന് കെ കെ ശൈലജ; വായിക്കാത ചിലര്‍ വലിയ പ്രചാരണം നടത്തുന്നുവെന്ന് വിമര്‍ശനം

കണ്ണൂര്‍: (Kasargodvartha) സിപിഎം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ട് തന്റെ വിവാദമായ ഹമാസ് ഭീകരരെന്ന ഫേസ്‌ബുക് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ആവര്‍ത്തിച്ച് സിപിഎം കേന്ദ്രകമിറ്റിയംഗമായ കെ കെ ശൈലജ വീണ്ടും രംഗത്തെത്തി. കൂത്തുപറമ്പ് ടൗണ്‍ സ്‌ക്വയറില്‍ സിപിഎം സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കവെയാണ് കെ കെ ശൈലജ തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.

 
KK Shailaja | സിപിഎമിനെ പ്രതിസന്ധിലാക്കി വിവാദ ഫേസ്‌ബുക് പോസ്റ്റില്‍ ഉറച്ചുനിന്ന് കെ കെ ശൈലജ; വായിക്കാത ചിലര്‍ വലിയ പ്രചാരണം നടത്തുന്നുവെന്ന് വിമര്‍ശനം



തന്റെ ഫേസ്‌ബുക് പോസ്റ്റ് മുഴുവന്‍ വായിക്കാതെയാണ് തനിക്കെതിരെ വലിയ പ്രചാരണം നടത്തിയതെന്നും കെ കെ ശൈലജ വ്യക്തമാക്കി. ഇക്കാര്യത്തെ കുറിച്ചു പറഞ്ഞ തന്റെ ഫേസ്‌ബുക് പോസ്റ്റ് ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല. ആര്‍ക്ക് വേണമെങ്കിലും വായിക്കാവുന്നതാണ്. യുദ്ധത്തടവുകാരോട് കാണിക്കുന്ന ഭീകരത അംഗീകരിക്കുന്നില്ല എന്നാണ് പറഞ്ഞതെന്ന് വ്യക്തമാക്കിയ കെ കെ ശൈലജ സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത മനുഷത്വമുള്ളവര്‍ക്ക് അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാണിച്ചു.

'ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കില്ല, അത് ഇസ്രാഈലായാലും ഫലസ്തീനായാലും, ആര്‍ക്കും ഒരു സംശയവും വേണ്ട, കെ കെ ശൈലജ എന്ന കമ്മ്യൂണിസ്റ്റുകാരി നൂറു ശതമാനം പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണ്' കെ കെ ശൈലജ വ്യക്തമാക്കി. നേരത്തെ ഫേസ്‌ബുക് പോസ്റ്റില്‍ ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമായതിന് പിന്നാലെ ഫേസ്ബുകിലൂടെ തന്നെ കെ കെ ശൈലജ വിശദീകരണം നല്‍കിയിരുന്നു. '1948 മുതല്‍ ഫലസ്തീന്‍ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകള്‍ക്ക് കാരണക്കാര്‍ ഇസ്രാഈലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റില്‍ എഴുതിയത്.

ഇടതുപക്ഷം എപ്പോഴും ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയില്‍ കയ്യേറ്റം നടത്തുന്ന ഇസ്രാഈലിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യുദ്ധതടവുകാരോടും സാധാരണജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാന്‍ കഴിയില്ല എന്നും പോസ്റ്റില്‍ എഴുതിയിരുന്നുവെന്നായിരുന്നു കെ കെ ശൈലജ നേരത്തെ നല്‍കിയ വിശദീകരണം. എന്നാല്‍ സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍, പി ബി അംഗം എം എ ബേബി, സംസ്ഥാന സെക്രടറിയേറ്റംഗം എം സ്വരാജ് എന്നിവര്‍ ഇതിനു വ്യത്യസ്തമായ അഭിപ്രായമാണ് ഇസ്രാഈല്‍, ഹമാസ് വിഷയത്തില്‍ നേരത്തെ പറഞ്ഞിരുന്നത്.

ഇതിനുകടകവിരുദ്ധമായി കെ കെ ശൈലജ ഹമാസിനെ ഭീകരറെന്നു വിശേഷിപ്പിച്ചത് സോഷ്യല്‍ മീഡിയയിലും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. നേരത്തെ ഒരു കമ്യൂണിസ്റ്റുകാരന് ഫലസ്തീനൊപ്പം മാത്രമേ നില്‍ക്കാന്‍ കഴിയുകയളളൂവെന്ന് കെ കെ ശൈലജ ആവര്‍ത്തിച്ചിരുന്നുവെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയിരുന്നില്ല.

 

 
Keywords:  News, Top-Headlines, Kerala, Kerala-News, News-Malayalam-News, Politics, KK Shailaja, CPM, Israel, Hamas, Palestine, KK Shailaja's controversial Facebook post: CPM in crisis

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL