P Raviyachan | വിടവാങ്ങിയത് ഫസ്റ്റ് ക്ലാസ് ക്രികറ്റില്‍ ആയിരം റണ്‍സും നൂറുവികറ്റും നേടിയ ആദ്യ മലയാളി; അന്തരിച്ച കേരള ടീം മുന്‍ കാപ്റ്റന്‍ പി രവിയച്ചന്റെ സംസ്‌കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലിയം തറവാട്ടില്‍ നടക്കും
Apr 2, 2024, 07:51 IST
എറണാകുളം: (KasargodVartha) അന്തരിച്ച കേരള ക്രികറ്റ് ടീമിന്റെ മുന്‍ കാപ്റ്റന്‍ പി രവിയച്ചന്റെ (96) സംസ്‌കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലിയം തറവാട്ടില്‍ നടക്കും. തൃപ്പൂണിത്തുറ ക്രികറ്റ് ക്ലബില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം ചേന്ദമംഗലം പാലിയം തറവാട്ടില്‍ എത്തിക്കും. അതിനുശേഷമാവും സംസ്‌കാരം.
തിങ്കളാഴ്ച (01.04.2024) രാത്രിയാണ് പി രവിയച്ചന്‍ വിടവാങ്ങിയത്. തൃപ്പൂണിത്തുറയില്‍ മകനൊപ്പം താമസിച്ചു വരികയായിരുന്നു. തൃപ്പൂണിത്തുറ കോവിലകത്ത് അനിയന്‍ തമ്പുരാന്റെയും എറണാകുളം ചേന്ദമംഗലത്ത് പാലിയം തറവാട്ടില്‍ കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി 1928 മാര്‍ച് 12നായിരുന്നു രവിയച്ചന്റെ ജനനം. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോള്‍ പി രവിയച്ചന്‍ ടീമംഗമായിരുന്നു. ബാറ്റ്‌സ്മാനായും ബൗളറായും ഒരുപോലെ തിളങ്ങി.

തൃപ്പൂണിത്തുറ ക്രികറ്റ് ക്ലബ് ആയിരുന്നു രവിയച്ചന്റെ തട്ടകം. കേരളം ഫസ്റ്റ് ക്ലാസ് ക്രികറ്റില്‍ ആയിരം റണ്‍സും നൂറുവികറ്റും നേടിയ ആദ്യ മലയാളിയാണ്. 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് നേടിയ 1107 റണ്‍സും 125 വികറ്റുമായി സംസ്ഥാനത്തെ ആദ്യ ഓള്‍റൗന്‍ഡര്‍ ക്രികറ്റര്‍ എന്ന പദവിയും സ്വന്തമാക്കി. കേരള ക്രികറ്റിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്കാളിയായ അദ്ദേഹം 1952 മുതല്‍ 17 വര്‍ഷം രഞ്ജി കളിച്ചിട്ടുണ്ട്. രണ്ട് തവണ കേരളത്തിന്റെ കാപ്റ്റനായി.
Keywords: News, Kerala, Kerala-News, Top-Headlines,Obituary, Kerala Cricket, Former Captain, P Raviyachan, Demise, Funeral, Died, Cricket, Thrippunithura, Ernakulam, Kerala Cricket Former Captain P Raviyachan Demise.