Arrested | 'വാട്സ്ആപ് വഴി സ്ഥാപനത്തിനെതിരെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന പ്രചാരണം നടത്തി'; ഒരാള്‍ അറസ്റ്റില്‍; നിരവധി പേര്‍ക്കെതിരെ കേസ്
Aug 5, 2023, 19:39 IST
കാസര്‍കോട്: (www.kasargodvartha.com) വാട്സ്ആപ് വഴി സ്ഥാപനത്തിനെതിരെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നതും സപര്‍ദ ഉണ്ടാക്കുന്നതുമായ പ്രചാരണം നടത്തിയെന്ന സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിദ്ദിഖിനെയാണ് അറസ്റ്റ് ചെയ്തത്.
പഴയ ബസ് സ്റ്റാന്‍ഡിലെ യു കെ മാളില്‍ പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി കൗണ്‍സില്‍ യോജന എന്ന സ്ഥാപനത്തെ കുറിച്ച് സ്പര്‍ദ ഉണ്ടാക്കുന്നതും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നതുമായ പോസ്റ്റിട്ടതിനാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്. ബഹ്‌റൈനിലുള്ളവര്‍ ചേര്‍ന്ന് രൂപീകരിച്ച് ലാല്‍സ് ബാസന്‍ എന്ന ഗ്രൂപിലൂടെയാണ് അപവാദപ്രചാരണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സ്ഥാപന ഉടമകള്‍ നല്‍കിയ പരാതിയിലണ് പൊലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കുകയും നാട്ടിലെത്തുന്ന മുറയ്ക്ക് ഇവരെ അറസ്റ്റ് ചെയ്യുമെന്നും കാസര്‍കോട് പൊലീസ് അറിയിച്ചു. സമൂഹമാധ്യമം വഴി സപര്‍ദ ഉണ്ടാക്കുന്ന പ്രചരണം നടത്തുന്നവരെ നിരീക്ഷിക്കുകയും കര്‍ശന നടപടിയുമായി മുന്നോട്ട് പോവുകയും ചെയ്യുമെന്ന് കാസര്‍കോട് സി ഐ അജിത്ത് കുമാര്‍ പറഞ്ഞു.
Keywords: Kasargod, Kumbala Police Station, Arrested, WhatsApp, Spread Propaganda, Kerala News, Kasaragod News, Communal Issues, Violence, Crime, 'Spread propaganda creating communal hatred against the institution through WhatsApp'; One arrested. < !- START disable copy paste -->