city-gold-ad-for-blogger
Aster MIMS 10/10/2023

Adv VM Muneer | കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീറിൻ്റെ രാജി ചൊവ്വാഴ്ച ഉണ്ടായേക്കും

/ കുഞ്ഞിക്കണ്ണൻ മുട്ടത്ത്

കാസര്‍കോട്: (KasargodVartha) നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ചൊവ്വാഴ്ച രാജിവെക്കുമെന്ന് വ്യക്തമായി. 15 നകംപദവി ഒഴിയണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി കമിറ്റി മുനീറിനോട് കത്ത് മുഖേന നിർദേശിച്ചിട്ടുണ്ട്. നഗരസഭ സെക്രടറി പരിശീലനത്തിൻ്റെ ഭാഗമായി മൂന്ന് ദിവസമായി തൃശ്ശൂർ കിലയിലായിരുന്നു. അദ്ദേഹം ചൊവ്വാഴ്ച മടങ്ങിയെത്തിയാൽ രാജിക്കത്ത് നൽകാനാണ് മുനീറിൻ്റെ തീരുമാനമെന്നറിയുന്നു.
  
Adv VM Muneer | കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീറിൻ്റെ രാജി ചൊവ്വാഴ്ച ഉണ്ടായേക്കും

വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാനായ അബ്ബാസ് ബീഗത്തെ കരാറിൻ്റെ ഭാഗമായി പുതിയ നഗരപിതാവാക്കാനാണ് ലീഗ് തീരുമാനം. തിരഞ്ഞെടുപ്പ് സമയത്ത് മുസ്ലിം ലീഗ് നേതൃത്വം ഉണ്ടാക്കിയ ധാരണ പ്രകാരം ആദ്യത്തെ മൂന്ന് വര്‍ഷം അഡ്വ. വി എം മുനീറും, അവസാന രണ്ടുവര്‍ഷം അബ്ബാസ് ബീഗവും ചെയര്‍മാന്‍ ആകണമെന്നാണ് തീരുമാനിച്ചത്. കരാര്‍ പ്രകാരം ഡിസംബര്‍ 28ന് മുനീര്‍ രാജിവെക്കുകയും അബ്ബാസ് ബീഗം പുതിയ ചെയര്‍മാനാകുകയും വേണമെന്നാണ് തീരുമാനിച്ചിരുന്നത്.

എന്നാൽ പാര്‍ടിയുടെ ആസ്ഥാനമന്ദിര നിര്‍മാണവുമായി ബന്ധപ്പെട്ട് ധനശേഖരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഗള്‍ഫിൽ സന്ദര്‍ശനത്തിനായി പോയതിനെ തുടര്‍ന്നാണ് രാജി വൈകിയത്. അദ്ദേഹം എത്തിയ ശേഷം ചേർന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് മുനീറിനോട് രാജി നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
  
Adv VM Muneer | കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീറിൻ്റെ രാജി ചൊവ്വാഴ്ച ഉണ്ടായേക്കും

ഇതിനിടെ സംസ്ഥാന ജനറൽ സെക്രടറി പി എം എ സലാം കീഴ് ഘടകങ്ങൾക്ക് നൽകിയ സർകുലർ ചൂണ്ടിക്കാട്ടി ലോകസഭാ തെരെഞ്ഞടുപ്പ് കഴിയുന്നത് വരെ ചെയർമാൻ സ്ഥാനത്ത് തുടരേണ്ടതുണ്ടോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുനെങ്കിലും സംസ്ഥാന ജെനറൽ സെക്രടറിയുടെ സർകുലർ കരാർ ഉണ്ടാക്കിയ തദ്ദേശ സ്ഥാപനങ്ങളിലെ മാറ്റങ്ങളല്ല കമിറ്റികൾ പുതുതായി എടുക്കുന്ന തീരുമാനത്തിന് മാത്രം ബാധകമാണെന്ന് വ്യക്തമാക്കിയതോടെയാണ് ചൊവ്വാഴ്ച തന്നെ രാജിക്ക് കളമൊരുങ്ങിയിരിക്കുന്നത്.

സർക്കുലറിൻ്റെ കാര്യത്തിൽ തീരുമാനം ജില്ലാ കമിറ്റിയുടേതായിരിക്കുമെന്ന് സംസ്ഥാന ജെനറൽ സെക്രടറി പി എം എ സലാം കാസർകോട് വാർത്തയോട് പറഞ്ഞു. മുനീർ ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയും കാസർകോട് വാർത്തയോട് പ്രതികരിച്ചു.

വാർഡ് കമിറ്റിയുടെ അഭ്യർഥന പ്രകാരം ചെയർമാൻ സ്ഥാനത്തോടൊപ്പം മുനീർ കൗൺസിലർ സ്ഥാനവും രാജിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖാസിലേൻ വാർഡ് ജെനറൽ സെക്രടറി ഇഖ്ബാൽ പറഞ്ഞു.

ലീഗ് നേതൃത്വം കരാർ ഉണ്ടാക്കിയ കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു മുനീർ നേരത്തേ പ്രതികരിച്ചത്. രാജിവെക്കുന്ന കാര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മുനീർ പറഞ്ഞിരുന്നു.

അതിനിടെ പാർടി തീരുമാനങ്ങളോട് ഉത്തരവാദിത്തപ്പെട്ട പാർടി പ്രവർത്തകൻ എന്ന നിലയിൽ മുനീർ നീരസം പ്രകടിപ്പിക്കുകയും വെല്ലുവിളിയുടെ സ്വരത്തിൽ പ്രതികരിക്കുകയും ചെയ്യുന്നതിനോട് മുസ്ലീം ലീഗിലെ ഭൂരിപക്ഷം നേതാക്കൾക്കും പ്രവർത്തകർക്കും കടുത്ത എതിർപ്പുണ്ട്. കൗൺസിലർ സ്ഥാനവും മുനീറിനോട് രാജിവെക്കാൻ വാർഡ് കമിറ്റി തീരുമാനമെടുത്തതിന് പിന്നിലും മുനീറിൻ്റെ സമ്മർദ തന്ത്രമാണെന്നും അതിനെ ഗൗരവമായി കാണുന്നില്ലെന്നുമുള്ള സമീപനമാണ് ജില്ലാ - മണ്ഡലം -മുനിസിപൽ നേതൃത്വത്തിനുള്ളത്.

രാജിവെക്കാൻ നിർബന്ധിക്കുന്നതിന് മുമ്പ് മുനീർ രാജിവെക്കണമായിരുന്നുവെന്നും അതിലായിരുന്നു കറകളഞ്ഞ നേതാവായ മുനീറിനെ കുറിച്ച് അഭിമാനം തോന്നുകയെന്ന് ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും പറയുന്നുണ്ട്.

Keywords:  Kasaragod, Kasaragod-News, Kasaragod-News, Kerala, Kerala-News, Municipality, Adv. V M Muneer, Resignation, Abbas Beegum, Kasaragod Municipality Chairman Adv. VM Munir's resignation may take place on Tuesday.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL