city-gold-ad-for-blogger
Aster MIMS 10/10/2023

കാസർകോട് ഗവ. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് വമ്പൻ ജയം; നെട്ടണികെ ബജ മോഡൽ കോളജിലും വിജയക്കൊടി

കാസർകോട്: (www.kasargodvartha.com 18.02.2022) കാസർകോട് ഗവ. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് വമ്പൻ ജയം. മുഴുവൻ മേജർ സീറ്റുകളും സ്വന്തമാക്കിയ എസ് എഫ് ഐ മൈനർ സീറ്റുകളിൽ 18 ൽ 13 എണ്ണവും നേടി കരുത്തുകാട്ടി. 14 അസോസിയേഷനുകളിൽ ഒമ്പതും മുഴുവൻ റെപ്രസെന്റേറ്റീവ് സ്ഥാനങ്ങളും എസ്എഫ്‌ഐക്ക് നേടാനായി.
                            
കാസർകോട് ഗവ. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് വമ്പൻ ജയം; നെട്ടണികെ ബജ മോഡൽ കോളജിലും വിജയക്കൊടി

കെ അജയ് കൃഷ്ണൻ ചെയർമാനായും ആഇശത് മശൂമ ജനറൽ സെക്രടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റുഭാരവാഹികൾ: വി ശ്രീഷ്മ (വൈസ് ചെയർമാൻ), ബി എം സുജന്യ (ജോ. സെക്രടറി), ടി അഖിൽ രാജ്, എം അനുരാജ് (യുയുസി), സി എ അജിത്‌ (സ്റ്റുഡന്റ് എഡിറ്റർ), കെ അനുരാഗ് (ജനറൽ ക്യാപ്റ്റൻ), ടി പി സ്നിഗ്‌ദ (ഫൈൻ ആർട്സ് സെക്രടറി).

എസ് എഫ് ഐ, യുഡിഎസ്എഫ് സഖ്യം, എബിവിപി തുടങ്ങിയവ കക്ഷികൾ ശക്തമായ പ്രചാരണമാണ് കോളജിൽ നടത്തിയത്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്ഐ നഗരത്തിൽ പ്രകടനം നടത്തി.

നെട്ടണികെ ബജ മോഡൽ കോളജിലും എസ് എഫ് ഐ വിജയിച്ചു. എട്ട്‌ മേജർ സീറ്റിൽ ഏഴും, ഏഴ്‌ മൈനർ സീറ്റിൽ അഞ്ചും എസ്‌എഫ് ഐ നേടി. ദിപിൻ രവീന്ദ്രൻ ചെയർമാനായും മണി ജനറൽ സെക്രടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റുഭാരവാഹികൾ: ഡി ശ്രീജ (വൈസ് ചെയർമാൻ), പി കെ ശ്രീഷ്മ (ജോയിന്റ്‌ സെക്രടറി), ഇ അനുരാഗ് (യുയുസി), സുധി കാർതിക് (ഫൈൻ ആർട്സ് സെക്രടറി), മുഹമ്മദ് മുസിബ് (സ്റ്റുഡന്റ് എഡിറ്റർ).

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ ഈ രണ്ട് കോളജുകളിൽ ഒഴിച്ച് യൂനിയൻ തെരഞ്ഞെടുപ്പ് നേരത്തെ പൂർത്തിയായിരുന്നു. കോവിഡ് കാരണം കോളജ് അടച്ചിട്ടത് കൊണ്ടാണ് തെരഞ്ഞെടുപ്പ് വൈകിയത്.

Keywords: News, Kerala, Kasaragod, SFI, Election, Govt. College, Winners, Secretary, Top-Headlines, Kannur University, Kasaragod Govt. college union poll; SFI won.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL