city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gandhi Statue | മഹാത്മാഗാന്ധിയുടെ അതിമനോഹരമായ ശില്പമൊരുക്കി ചിത്രന്‍ കുഞ്ഞിമംഗലം; വളരുന്ന തലമുറയ്ക്ക് മുന്നില്‍ സമര്‍പിക്കുന്ന സന്ദേശമാണ് ശില്പമെന്ന് അഴീക്കോട് സ്‌കൂളിലെ 83 ബാച് പൂര്‍വ വിദ്യാര്‍ഥികള്‍

പയ്യന്നൂര്‍: (KasargodVartha) അഴീക്കോട് ഹൈസ്‌കൂളില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അതിമനോഹരമായ ശില്പമൊരുക്കി ചിത്രന്‍ കുഞ്ഞിമംഗലം. ഗാന്ധിജിയുടെ അര്‍ധകായ ശില്പമണ് പൂര്‍ത്തിയാക്കുന്നത്. മൂന്ന് അടി ഉയരം വരുന്ന ശില്പം വെങ്കല നിറത്തില്‍ ഫൈബറിലാണ് പൂര്‍ത്തീകരിക്കുന്നത്.

മഹാത്മാഗാന്ധിയുടെ ചിത്രങ്ങളും വീഡിയോകളും മാതൃകയാക്കി ഒന്നരമാസത്തോളം സമയമെടുത്താണ് ശില്പി ചിത്രന്‍ കുഞ്ഞിമംഗലം ശില്പം നിര്‍മിച്ചിരിക്കുന്നത്. പുഞ്ചിരി തൂകി കണ്ണട വച്ചിരിക്കുന്ന രീതിയിലാണ് ശില്പത്തിന്റെ രൂപഘടന. കിഷോര്‍ കെ വി, ചിത്ര കെ, സുദര്‍ശന്‍ എന്നിവര്‍ ശില്പ നിര്‍മാണത്തില്‍ സഹായികളായി.

അബൂദബി ഇന്‍ഡ്യ സോഷ്യല്‍ സെന്ററില്‍ പ്രതിമ സ്ഥാപിക്കാന്‍ നേതൃത്വം വഹിച്ച ജയദേവന്‍ ആര്‍വി, ഗാല 83 ബാചിലെ ഭാരവാഹികളായ പ്രകാശ് പികെ, മനോജ് പിയു എന്നിവരുടെ നേതൃത്വത്തില്‍ അഴീക്കോട് ഹൈസ്‌കൂളിലെ 1983 എസ് എസ് എല്‍ സി പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയായ 'ഗാല - 83' ആണ് ഗ്രാനൈറ്റ് പീഠത്തിന് മുകളില്‍ ശില്പം സ്ഥാപിക്കുന്നത്.


Gandhi Statue | മഹാത്മാഗാന്ധിയുടെ അതിമനോഹരമായ ശില്പമൊരുക്കി ചിത്രന്‍ കുഞ്ഞിമംഗലം; വളരുന്ന തലമുറയ്ക്ക് മുന്നില്‍ സമര്‍പിക്കുന്ന സന്ദേശമാണ് ശില്പമെന്ന് അഴീക്കോട് സ്‌കൂളിലെ 83 ബാച് പൂര്‍വ വിദ്യാര്‍ഥികള്‍

 
സ്‌കൂളിലെ 83 ബാചായ ഗാല കൂട്ടായ്മയാണ് ഗാന്ധി പ്രതിമ വളരുന്ന തലമുറയ്ക്ക് മുന്നില്‍ സമര്‍പിക്കുന്നത്. പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയിലെ അംഗങ്ങള്‍ ഗാന്ധി പ്രതിമയുടെ നിര്‍മാണം നടക്കുന്ന ചിത്രന്റെ പണിപുരയിലെത്തി ശില്പ നിര്‍മാണം സന്ദര്‍ശിച്ചിരുന്നു.

ഇന്‍ഡ്യയിലും വിദേശരാജ്യങ്ങളിലും അടക്കം നിരവധി ശില്പങ്ങള്‍ നിര്‍മിച്ച് ശ്രദ്ധേയനായ ശില്പിയാണ് ചിത്രന്‍ കുഞ്ഞിമംഗലം. നിരവധി പുരസ്‌കാരങ്ങള്‍ ചിത്രന് ശില്പകലാ രംഗത്ത് ലഭിച്ചിട്ടുണ്ട്. 2024 ജനുവരി ഏഴിന് പ്രശസ്ത കഥാകൃത് ടി പത്മനാഭന്‍ ആണ് ശില്പം അനാച്ഛാദനം ചെയ്യുന്നത്.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Kannur News, Chithran Kunhimangalam, Set Up, Beautiful Sculpture, Mahatma Gandhi, Azhikode High School, Gandhi Statue, Payyanur News, Kannur: Chithran Kunhimangalam set up beautiful sculpture of Mahatma Gandhi in Azhikode High School.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia