സുധാകരന്റെ തോല്‍വി; കല്ലട്ര മാഹിന്‍ ഹാജി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു, ലീഗില്‍ പൊട്ടിത്തെറി
May 26, 2016, 19:29 IST
കാസര്‍കോട്: (www.kasargodvartha.com 26/05/2016) ഉദുമയില്‍ കെ.സുധാകരന്റെ തോല്‍വിയുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെ കല്ലട്ര മാഹിന്‍ ഹാജി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു. സുധാകരനുണ്ടായ പരാജയം മുസ്ലിം ലീഗിന്റെ വീഴ്ചകൊണ്ടാണെന്ന കോണ്‍ഗ്രസിന്റെ ആരോപണവും കാഞ്ഞങ്ങാട് മണ്ഡലത്തിലെ മുസ്ലിം ലീഗ് നേതാക്കളെ ബന്ധപ്പെടുത്തി സോഷ്യല്‍മീഡിയയില്‍ ഉണ്ടായ അപകീര്‍ത്തി പ്രചരണവുമായി ബന്ധപ്പെട്ടാണ് രാജിയെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
രാജിക്കാര്യം മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല സ്ഥിരീകരിച്ചു. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് വരികയാണെന്ന് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടന്നു വരുന്ന യോഗത്തിനിടെ അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
സുധാകരന്റെ തോൽവിക്ക് ശേഷം മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെതിരെ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരുന്നു. കല്ലട്ര മാഹിന്‍ ഹാജി കൂടി ഉള്‍പെടുന്ന ചെമ്മനാട് പഞ്ചായത്തിലും മുളിയാര്‍ പഞ്ചായത്തിലും സുധാകരന് പ്രതീക്ഷിച്ച വോട്ട് ലഭിക്കാത്തതാണ് പരാജയത്തിന് കാരണമെന്നാണ് കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തല്‍.
ഇത് ജില്ലാ യുഡിഎഫിലും ലീഗിലും പൊട്ടിത്തെറിക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെയുണ്ടായ കല്ലട്ര മാഹിന്‍ ഹാജിയുടെ രാജിയോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. മുസ്ലിം ലീഗിന്റെ കാഞ്ഞങ്ങാട്ടെ നേതാവായ എ. ഹമീദ് ഹാജിയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലുണ്ടായ അപവാദ പ്രചരണം ലീഗിന്റെ ചില കേന്ദ്രങ്ങളില്‍ നിന്നാണുണ്ടായതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
നേരത്തെ ലീഗിന്റെ ചില ജില്ലാ ഭാരവാഹികളുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കല്ലട്ര മാഹിന്‍ ഹാജി വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിരുന്നുവെങ്കിലും നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതിനെ തുടര്‍ന്ന് രാജി പിന്‍വലിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Muslim-league, UDF, election, K.Sudhakaran-MP, M.C.Khamarudheen, Kallatra Mahin Haji.