Itchy Skin | ചൊറിച്ചിലിനെ അവഗണിക്കരുത്; മറ്റ് പല ഗുരുതര രോഗത്തിന്റെയും ലക്ഷണങ്ങളാകാമെന്ന് മുന്നറിയിപ്പ്
Mar 26, 2024, 15:31 IST
കൊച്ചി: (KasargodVartha) ചര്‍മം ചൊറിയുന്നത് മനുഷ്യ സഹചമായ ഒരു കാര്യമാണ്. ചിലപ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടില്ലെങ്കിലും വെറുതെ ഇരിക്കുന്ന അവസരങ്ങളില്‍ ശരീരത്തില്‍ ചൊറിയുന്നത് ആളുകളുടെ ഒരു ശീലമാണ്. പലര്‍ക്കും ചൊറിഞ്ഞ് ചര്‍മത്തില്‍ പരുക്കുകള്‍ സംഭവിക്കാറുമുണ്ട്.
ചൊറിച്ചില്‍
ഞരമ്പുകള്‍, വൃക്കകള്‍, തൈറോയ്ഡ്, കരള്‍ എന്നിവയുമായുള്ള പ്രശ്നങ്ങളാണ് സാധാരണഗതിയില്‍ ചൊറിച്ചിലിന് കാരണമാകുന്നത്. രോഗാവസ്ഥ അനുസരിച്ച് ഒരു വ്യക്തിക്ക് അവരുടെ ശരീരത്തിലുടനീളം അല്ലെങ്കില്‍ ഒരു പ്രത്യേക പ്രദേശത്ത് ചൊറിച്ചില്‍ അനുഭവപ്പെടാം. ചൊറിച്ചില്‍ മിതമായതോ കഠിനമായതോ ആകാം. ശരീരത്തില്‍ വിട്ടുമാറാത്ത ചൊറിച്ചിലിന് സാധ്യതയുള്ള ചില കാരണങ്ങളും ചികിത്സാ മാര്‍ഗങ്ങളും അറിയാം.
*അലര്‍ജി
ചില ചര്‍മത്തിന് പലതിനോടും അലര്‍ജി ഉണ്ടാകാം. സ്‌കിന്‍ അലര്‍ജിക്ക് കാരണമാകുന്ന ഏറ്റവും സാധാരണമായ പദാര്‍ത്ഥങ്ങളിലൊന്നാണ് നിക്കല്‍. ദിവസവും നമ്മള്‍ സ്പര്‍ശിക്കുന്ന നിരവധി ഉല്‍പന്നങ്ങളില്‍ നിക്കല്‍ കാണപ്പെടുന്നു. സെല്‍ഫോണുകള്‍, ആഭരണങ്ങള്‍, കണ്ണട ഫ്രെയിമുകള്‍, ബെല്‍റ്റ് ബക്കിളുകള്‍ എന്നിവയില്‍ ഇത് അടങ്ങിയിട്ടുണ്ട്. നെയില്‍ പോളിഷ്, പെര്‍ഫ്യൂം, ഷാംപൂ, സിമന്റ് എന്നിവയും അലര്‍ജിക്ക് കാരണമാകുന്ന മറ്റ് വസ്തുക്കളാണ്. ഇതൊക്കെ ചൊറിച്ചിലിന് കാരണമാകുന്നു.
*വരണ്ട ചര്‍മം
വരണ്ട ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം. ഇത്തരം ചൊറിച്ചില്‍ അകറ്റാന്‍ വരണ്ട ചര്‍മത്തെ ചികിത്സിക്കുക എന്നതാണ് പ്രതിവിധി. ഇതിനായി എത്രയും പെട്ടെന്ന് ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് ചികിത്സ തേടുകയാണ് വേണ്ടത്.
*കരള്‍ രോഗം
കരളിനെ ബാധിക്കുന്ന ചില അവസ്ഥകളാണ് ഹെപ്പറ്റൈറ്റിസ് സി, സിറോസിസ്, അല്ലെങ്കില്‍ പിത്തരസം. ഇവ തടസപ്പെടുന്നവരില്‍ ചൊറിച്ചില്‍ സാധാരണമാണ്. ഇതൊക്കെ കരള്‍ രോഗങ്ങള്‍ മൂലമുള്ള ചൊറിച്ചില്‍ ആണെങ്കില്‍ കൈകളിലും കാലുകളിലും ആരംഭിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. അതുകൊണ്ടുതന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
*സ്‌കിന്‍ കാന്‍സര്‍
അസാധാരണമായ ചര്‍മ ചൊറിച്ചില്‍ ചിലപ്പോള്‍ സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണങ്ങളാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാരണം, ഇത്തരം അവസ്ഥയില്‍ ചര്‍മത്തില്‍ സ്പോട്ടുകള്‍ രൂപപ്പെടുകയും ആ പാടുകള്‍ പിന്നീട് ചൊറിച്ചിലിന് വഴിവെക്കുകയും ചെയ്യുന്നു. ചര്‍മത്തില്‍ അസാധാരണമായ പാടുകള്‍ കാണുന്നുവെങ്കില്‍ ഒരിക്കലും അവഗണിക്കരുത്. ഉടന്‍ തന്നെ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തി സ്‌കിന്‍ കാന്‍സര്‍ തന്നെയാണോ എന്ന് ഉറപ്പുവരുത്തണം.
*ശരീരത്തിലെ മറ്റ് രോഗങ്ങള്‍
ശരീരത്തിനുള്ളിലെ ഒരു രോഗത്തിന്റെ മുന്നറിയിപ്പായി ചൊറിച്ചിലിനെ കണക്കാക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ദീര്‍ഘനാളായി വിട്ടുമാറാത്ത ചൊറിച്ചില്‍ അനുഭവപ്പെടുന്നുവെങ്കില്‍ അത് രക്തരോഗം, പ്രമേഹം, വൃക്കരോഗം, കരള്‍ രോഗം, എച്ച് ഐ വി, തൈറോയ്ഡ് പ്രശ്നം എന്നിവയുടെ ലക്ഷങ്ങളാകാം.
*രക്തത്തെ ബാധിക്കുന്ന രോഗങ്ങള്‍
ഹോഡ്ജ് കിന്‍സ് ലിംഫോമ അല്ലെങ്കില്‍ ക്യുടാനിയസ് ടി-സെല്‍ ലിംഫോമ പോലുള്ള രക്തത്തെ ബാധിക്കുന്ന രോഗമുള്ള ആളുകളില്‍ ചൊറിച്ചില്‍ സാധാരണമാണ്. ഇത് കഠിനമായ വൃക്കരോഗത്തിന്റെ ലക്ഷണവുമാകാം. മാത്രമല്ല ഡയാലിസിസ് ആവശ്യമുള്ളവര്‍ക്കോ ഡയാലിസിന് വിധേയരാകുന്നവര്‍ക്കോ ഇത്തരത്തില്‍ ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം. ഇത്തരം ആളുകളില്‍ പുറം, കൈ, കാല്‍ എന്നീ ഭാഗങ്ങളില്‍ കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെടാം.
*മരുന്നുകളുടെ പാര്‍ശ്വഫലം
ആസ്പിരിന്‍, ഒപിയോയിഡുകള്‍ തുടങ്ങിയ വേദന സംഹാരികള്‍, ചില രക്തസമ്മര്‍ദ മരുന്നുകള്‍ എന്നിവ കഴിക്കുന്നതിലൂടെ ചൊറിച്ചില്‍ അനുഭവപ്പെടാം. കാന്‍സര്‍ ചികിത്സയുടെ ഒരു പാര്‍ശ്വഫലമായും ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം.
*നാഡി പ്രശ്നം
നാഡികള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നാല്‍ ചര്‍മത്തിന് ചൊറിച്ചില്‍ അനുഭവപ്പെടാം.രോഗം മൂലമോ, പരുക്ക് മൂലമോ നാഡിക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍, ചൊറിച്ചില്‍ അനുഭവപ്പെടാം. ഇത് ശരീരത്തില്‍ ഒരിടത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നു.
എന്നാല്‍, അനിയന്ത്രിതമായുള്ള ചൊറിച്ചിലെ സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു. ഇതിനെ വെറുമൊരു ചര്‍മ പ്രശ്‌നമായി മാത്രം കാണരുതെന്നാണ് ഇവര്‍ പറയുന്നത്. അത്തരം ചൊറിച്ചിലുകള്‍ ചിലപ്പോള്‍ മറ്റ് പല ഗുരുതര രോഗത്തിന്റെയും ലക്ഷണങ്ങളാകാമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
ചര്‍മത്തില്‍ തീവ്രമായ ചൊറിച്ചിലിന് കാരണമാകുന്ന ചില അവസ്ഥകളുണ്ട്. ത്വക്ക് രോഗം, ചിക്കന്‍ പോക്സ്, ഡിഷിഡ്രോട്ടിക് എക്‌സിമ, ഫോളികുലൈറ്റിസ്, കൈ-കാല്‍-വായ രോഗങ്ങള്‍, സോറിയാസിസ്, ന്യൂറോഡെര്‍മറ്റൈറ്റിസ് തുടങ്ങിയ അവസ്ഥകളിലാണ് സാധാരണയായി ചര്‍മത്തില്‍ കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നത്.

Keywords: Itchy skin (pruritus) - Diagnosis and treatment, Kochi, News, Itchy Skin, Treatment, Warning, Doctors, Health Tips, Health, Kerala News.