city-gold-ad-for-blogger
Aster MIMS 10/10/2023

ഗൾഫ് വ്യാപാരിയുടെ വീട്ടിൽ നിന്നും 40 പവൻ സ്വർണവും പണവും കവർന്ന കേസിൽ അന്വേഷണം ഊർജിതം; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു; മോഷ്ടാവ് നേരത്തേ വീട്ടിൽ കയറി ഒളിച്ചതായി സംശയം

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.02.2022) കല്ലൂരാവിയിലെ ഗൾഫ് വ്യാപാരിയുടെ വീട്ടിൽ നിന്നും 40 പവൻ സ്വർണവും 26,000 രൂപയും കവർച ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. ഞായറാഴ്ച പകൽ ഏതോ സമയത്ത് ഇരുനിലയിലുള്ള വലിയ വീട്ടിൽ കയറിക്കൂടിയ മോഷ്ടാവ് ഒരു പകലും രാതിയും വീട്ടിൽ ഒളിച്ചിരുന്ന് തിങ്കളാഴ്ച സ്വർണവും പണവുമായി കടന്നുകളയുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. അബുദബിയിലെ വ്യാപാരിയായ കല്ലൂരാവിയിലെ കെ എച് അലിയുടെ വീട്ടിലാണ് മോഷണം നടന്നത്.

   
ഗൾഫ് വ്യാപാരിയുടെ വീട്ടിൽ നിന്നും 40 പവൻ സ്വർണവും പണവും കവർന്ന കേസിൽ അന്വേഷണം ഊർജിതം; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു; മോഷ്ടാവ് നേരത്തേ വീട്ടിൽ കയറി ഒളിച്ചതായി സംശയം



കല്ലൂരാവി ബദ് രിയ ജമാഅത് പള്ളിയുടെ തൊട്ട് പിറകിലുള്ള ഇരുനില വീട്ടിൽ അലിയുടെ ഭാര്യയും വിവാഹിതയായ മകളും ഉൾപെട്ട അഞ്ചംഗ കുടുംബമാണ് താമസിക്കുന്നത്. അബുദബിയിൽ വ്യാപാരിയായ കെ പി അലി ആറുമാസം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ച് പോയത്. അലിയുടെ ഭാര്യ ശമീമ, മകൾ ആദിശ അഫ്റ എന്നിവരുടേതാണ് കവർച ചെയ്ത സ്വർണാഭരണങ്ങൾ. ഒരുവർഷം മുമ്പാണ് ശമീമയുടെ വിവാഹം നടന്നത്. പിതാവ് ശമീമയ്ക്ക് നൽകിയ സ്വർണം ഉൾപെടെയാണ് നഷ്ടപ്പെട്ടത്. ഇവരെ കൂടാതെ പ്ലസ് ടു വിദ്യാർഥി അഫ്‌ത്വാബ്, അഞ്ചിൽ പഠിക്കുന്ന സിയാദ് എന്നിവരാണ് താമസം.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ അയൽവാസിക്ക് പണം നൽകുന്നതിനായി കിടപ്പ് മുറിയിലെ അലമാര തുറന്നപ്പോഴാണ് പണവും സ്വർണവും നഷ്ടപ്പെട്ട കാര്യം അറിയുന്നത്. പുലർചെ മൂന്ന് മണിയോടെ കിടപ്പുമുറിയിൽ ആൾപെരുമാറ്റം കേട്ടുവെങ്കിലും കുട്ടികൾ അത് മാതാവിന്റേതാണെന്ന് കരുതി കാര്യമായി എടുത്തിരുന്നില്ലെന്നാണ് പറയുന്നത്.

പുലർചെ സുബ്ഹി നിസ്‌കാരത്തിന് പള്ളിയിലേക്ക് പോകാനായി അഫ്‌ത്വാബ് വീട്ടിൽ നിന്നിറങ്ങിയപ്പോൾ വാതിൽ തുറന്നിട്ട കാര്യം ശ്രദ്ധിച്ചുവെങ്കിലും തുറന്നത് കുടുംബാംഗങ്ങളിൽ ആരെങ്കിലും ആയിരിക്കുമെന്ന് കരുതുകയായിരുന്നു. ഇതോടെയാണ് ഞായറാഴ്ച പകൽ സമയത്ത് തന്നെ മോഷ്ടാവ് വീട്ടിൽ കടന്നുകൂടിയിട്ടുണ്ടാകാമെന്ന നിഗമനത്തിൽ എത്തിയത്. മോഷ്ടാവ് കടന്നതിന്റെ മറ്റ് യാതൊരു അടയാളവും വീട്ടിലുണ്ടായിരുന്നില്ല.

കവർച വിവരമറിഞ്ഞ് ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർമാരായ സതീഷ് കുമാർ, ജോസ്, നാരായൺ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശമീമയിൽ നിന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണൻ വിശദമായ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാനുള്ള ആലോചനയും നടക്കുകയാണ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡ് ഉൾപെടെയുള്ളവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തൊട്ടടുത്ത പള്ളിക്കടുത്ത് റോഡിലേക്ക് ഫോകസ് ചെയ്ത സിസിടിവി ദൃശ്യം പൊലീസ് പരിശോധിച്ചു. സംശയമുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഒരു ബൈകിനെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.

Keywords:  Kerala, Kasaragod, Kanhangad, News, Top-Headlines, Gold, Cash, House, Theft, Police, Road, Bike, Investigation is on into the theft of 40 sovereign gold and cash from the house.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL