city-gold-ad-for-blogger
Aster MIMS 10/10/2023

Investigation | ഗഫൂര്‍ ഹാജിയുടെ മരണം: ദുരൂഹതയുടെ ചുരുളഴിക്കാന്‍ പൊലീസ്; പോസ്റ്റ് മോര്‍ടം റിപോര്‍ട് വൈകും

ബേക്കല്‍: (www.kasargodvartha.com) പൂച്ചക്കാട്ടെ ഗള്‍ഫ് വ്യാപാരി എംസി ഗഫൂര്‍ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഖബറിടം കുഴിച്ച് മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ് മോര്‍ടത്തിന്റെ റിപോര്‍ട് വൈകും. മൃതദേഹം അഴുകിയത് കൊണ്ട് വിശദമായ രാസ പരിശോധന വേണ്ടി വരുന്നത് കൊണ്ടാണ് പോസ്റ്റ് മോര്‍ടം റിപോര്‍ട് വൈകുന്നതെന്ന സൂചനയാണ് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധ ഡോ. സരിത നല്‍കിയിരിക്കുന്നത്.
              
Investigation | ഗഫൂര്‍ ഹാജിയുടെ മരണം: ദുരൂഹതയുടെ ചുരുളഴിക്കാന്‍ പൊലീസ്; പോസ്റ്റ് മോര്‍ടം റിപോര്‍ട് വൈകും

പോസ്റ്റ് മോര്‍ടത്തിന്റെ ഭാഗമായി ശേഖരിച്ച വിസറ അടക്കമുള്ളവയില്‍ നടത്തുന്ന പരിശോധനയിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ബേക്കല്‍ ഇന്‍സ്പെക്ടര്‍ യുപി വിപിനാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റ് മോര്‍ടത്തിന്റെ പ്രാഥമിക റിപോര്‍ട് പൊലീസ് തേടിയെങ്കിലും വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്ന നിലപാടാണ് പൊലീസ് സര്‍ജന്‍ സ്വീകരിച്ചത്.


റിപോര്‍ട് കിട്ടിയാല്‍ മാത്രമേ വീട്ടുകാര്‍ ഉന്നയിക്കുന്നത് അടക്കമുള്ള ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയൂവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വീട്ടുകാര്‍ ആരോപണം ഉന്നയിച്ച മന്ത്രവാദിനിയെ പൊലീസ് മൂന്ന് തവണ ചോദ്യം ചെയ്തിട്ടുണ്ട്. ഗഫൂര്‍ ഹാജിയുടെ മൊബൈല്‍ ഫോണും കോള്‍ വിവരങ്ങളും അടക്കം ശേഖരിച്ച് വരികയാണ്. മൊഴിയെടുക്കേണ്ട അടുത്ത ബന്ധുക്കള്‍, സംശയം ഉന്നയിക്കപ്പെട്ടിട്ടുള്ള മന്ത്രവാദിനി അടക്കമുള്ളവര്‍ തുടങ്ങി ചോദ്യം ചെയ്ത് മൊഴിയെടുക്കേണ്ടവരുടെ ലിസ്റ്റ് പൊലീസ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

മന്ത്രവാദിനിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി പറയുന്ന ചില യുവാക്കളെയും ചോദ്യം ചെയ്തേക്കുമെന്ന് അറിയുന്നു. ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണവും പരിശോധനയുമാണ് പൊലീസ് മരണവുമായി ബന്ധപ്പെട്ട് നടത്തുന്നത്.
       
Investigation | ഗഫൂര്‍ ഹാജിയുടെ മരണം: ദുരൂഹതയുടെ ചുരുളഴിക്കാന്‍ പൊലീസ്; പോസ്റ്റ് മോര്‍ടം റിപോര്‍ട് വൈകും

Keywords: Postmortem-Report, Bekal-News, Police-Complaint, Poochakkad-News, Kerala News, Malayalam News, Kasaragod News, Postmortem report on Gafoor Haji's death will be delayed.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL