city-gold-ad-for-blogger
Aster MIMS 10/10/2023

അന്താരാഷ്ട്ര യോഗദിനം; ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ യോഗ പരിപാടികള്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:(www.kasargodvartha.com 21/06/2018) അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കാസര്‍കോട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ കോളജുകളും സംഘടനകളും യോഗ പ്രദര്‍ശനവും നടന്നു.

നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്‍ എസ് എസ്, എന്‍ സി സി യൂണിറ്റുകള്‍ യോഗ ദിനം ആചരിച്ചു

നീലേശ്വരം: അന്താരാഷ്ട്ര യോഗദിനത്തില്‍ എന്‍ സി സി 32 കേരള ബറ്റാലിയന്‍ പയ്യന്നൂര്‍ നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ യോഗ പ്രദര്‍ശനവും യോഗ പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു. അസോഷ്യേറ്റ് എന്‍.സി.സി. ഓഫീസര്‍ ലഫ്റ്റനന്റ് നന്ദകുമാര്‍ കോറോത്തിന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ ഡോ.ടി.വിജയന്‍ അന്താരാാഷ്ട്ര യോഗദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അണ്ടര്‍ ഓഫീസര്‍ കെ.പി.വിനീത് സ്വാഗതവും ശ്രീവിദ്യ ടി.എസ്. നന്ദിയും പറഞ്ഞു. ബറ്റാലിയന്‍ ഹവില്‍ദാര്‍ മേജര്‍ കുല്‍ബീന്ദര്‍ സിംങ്ങ് ക്ലാസ് എടുത്തു. യോഗ പരിശീലകന്‍ അശോക് രാജ് വെള്ളിക്കോത്തിന്റെ നേതൃത്വത്തില്‍ പത്മാസനം, ശലഭാസനം, ശീര്‍ഷാസനം, വജ്രാസനം, മയൂരാസനം, വൃക്ഷാസനം, ഭുജംഗാസനം തുടങ്ങിയ യോഗാസനമുറകള്‍ പ്രദര്‍ശിപ്പിച്ചു.

അന്താരാഷ്ട്ര യോഗദിനം; ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ യോഗ പരിപാടികള്‍ സംഘടിപ്പിച്ചു


നെഹ്‌റു കോളേജ് എന്‍.എസ് എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗപ്രദര്‍ശനം എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ ഡോ. സുപ്രിയ എന്‍. ടി. നിയന്ത്രിച്ചു. വളണ്ടിയര്‍ സെക്രട്ടറിമാരായ അനൂജ, അനുപ്രിയ, പത്മരാജ്, വിജയ്, എന്നിവര്‍ നേതൃത്യം നല്‍കി.

ഗവ: ആയുര്‍വേദ ആശുപത്രി ബേഡകത്തിന്റെയും ജി എച്ച് എസ് എസ് കുണ്ടംകുഴി എസ് പി സി യൂണിറ്റിന്റെയും നേതൃത്വത്തില്‍ യോഗദിനം ആചരിച്ചു

കുണ്ടംകുഴി: ഗവ: ആയുര്‍വേദ ആശുപത്രി ബേഡകത്തിന്റെ യും ജി എച്ച് എസ് എസ് കുണ്ടംകുഴി എസ് പി സി യൂണിറ്റിന്റെ യും സംയുക്താഭിമുഖ്യത്തില്‍ അന്തര്‍ദേശീയ യോഗാ ദിനം ആചരിച്ചു. ഡോക്ടര്‍ റിനി ഉല്‍ഘാടനം ചെയ്തു. എച്ച് എം കെ. അശോക അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ കായികാധ്യാപിക സിബിള്‍ ടി ടി ആയുര്‍വേദ ആശുപത്രിയിലെ ശകുന്തള എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യോഗ ടെയിനര്‍മാരായ അജിത്കുമാര്‍ ,വി ജ യ ന്‍ എന്നിവര്‍ കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കി.സി പി ഒ കെ.അശോകന്‍ സ്വാഗതവും എസ് പി.സി കേഡറ്റ് ഗായത്രി നന്ദിയും പറഞ്ഞു

അന്താരാഷ്ട്ര യോഗദിനം; ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ യോഗ പരിപാടികള്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്‍.സി.സി.കാഡറ്റുകള്‍ യോഗ ദിനം ആചരിച്ചു

കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്‍.സി.സി.കാഡറ്റുകള്‍ യോഗ ദിനം ആചരിച്ചു. പരിപാടി ഹെഡ്മിസ്ട്രസ് എം വി ചന്ദമതി ഉദ്ഘാടനം ചെയ്തു. കെ വി സുജാത, പി.വി.ബാലകൃഷ്ണന്‍, വിനോദ്കുമാര്‍ മേലത്ത് എന്നിവര്‍ സംസാരിച്ചു. എന്‍ സി സി ഓഫീസര്‍ ഗോപാലകൃഷ്ണന്‍, വിജയകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അന്താരാഷ്ട്ര യോഗദിനം; ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ യോഗ പരിപാടികള്‍ സംഘടിപ്പിച്ചു

നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ ഭാരതീയ ചികിത്സാ വകുപ്പിന്റെയും, ഹോമിയോപ്പതി വകുപ്പിന്റെയും, നേതൃത്വത്തില്‍ യോഗാ ദിനം ആചരിച്ചു

കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ നാലാമത് അന്താരാഷ്ട്ര യോഗാദിനാചരണം നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ നടന്നു.ഭാരതീയ ചികിത്സാ വകുപ്പിന്റെയും, ഹോമിയോപ്പതി വകുപ്പിന്റെയും, നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. (ഡി.എം.ഒ. .ഭാരതീയ ചികിത്സാ വകുപ്പ് ) ഡോ.എസ്.വിജയ അധ്യക്ഷനായി, ആയുഷ് ഗ്രാമം പദ്ധതിയിലെ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ കെ.പി.ശൈലജ തയ്യാറാക്കിയ യോഗ നമുക്ക് ശീലമാക്കാം എന്ന കൈപുസ്തകം സൂപ്രണ്ട്‌ഹോമിയോപ്പതി ഡോ.ടി.പി.രമേശന്‍ പ്രകാശനം ചെയ്തു. യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ ആയുഷ് ഹോളിസ്റ്റിക് സെന്റര്‍ ജില്ലാ ഹോമിയോ പി.കെ.സുധീഷ് പ്രഭാഷണം നടത്തി.ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡി.എ.എച്ച്.പടന്നക്കാട് ഡോ.വി.സി.സുഷമ സ്വാഗതം ,ഡോ.രഞ്ജിത് നന്ദിയും പറഞ്ഞു ഘോഷയാത്രയും നടന്നു.


അന്താരാഷ്ട്ര യോഗദിനം; ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ യോഗ പരിപാടികള്‍ സംഘടിപ്പിച്ചു

ബിജെപി ജില്ലാകമ്മറ്റി യോഗാ ദിനം ആചരിച്ചു

അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച ബിജെപി ജില്ലാതല യോഗാദിനാചരണ പരിപാടി കോട്ടക്കണ്ണി ശ്രീ രാമനാഥ കേഷത്ര ഹാളില്‍ നടന്ന ചടങ്ങ് ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ കെ ശ്രീകാന്ത് നിര്‍വഹിച്ചു. തുടര്‍ന്ന് യോഗ അദ്ധ്യാപിക ആയ സ്വാതി കെത്താര്‍ പ്രവര്‍ത്തകര്‍ക്ക് യോഗാഭ്യാസം പരിശീലിപ്പിച്ചു. ഗുരുപ്രസാദ് കെ സ്വാഗതവും അഡ്വ സദാനന്ദ റൈ നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര യോഗദിനം; ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ യോഗ പരിപാടികള്‍ സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗദിനം; ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ യോഗ പരിപാടികള്‍ സംഘടിപ്പിച്ചു

ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ യോഗാ ദിനം ആചരിച്ചു
അന്താരാഷ് ട്ര യോഗ ദിനാചരണവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ എന്‍.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിന് രാഗം രാജേന്ദ്രന്‍ നേതൃത്വം നല്‍കി. പ്രോഗാം ഓഫിസര്‍ എന്‍.സദാശിവന്‍ അധ്യക്ഷത വഹിച്ചു. ശ്രീദ.കെ.നമ്പ്യാര്‍ സ്വാഗതവും,നവനീത് കൃഷ്ണന്‍ നന്ദിയും പറത്തു.

അന്താരാഷ്ട്ര യോഗദിനം; ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ യോഗ പരിപാടികള്‍ സംഘടിപ്പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Inauguration, International Yoga day celebrate in various centers in district

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL