city-gold-ad-for-blogger
Aster MIMS 10/10/2023

Food Inspection | വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകൾ: രഹസ്യാന്വേഷണ വിഭാഗവും രംഗത്ത്; നടപടി കൂടുതൽ ശക്തമാവുന്നു; കടകളിൽ ചില്ലറയായി സിഗരറ്റുകൾ നൽകുന്നവർ ഉൾപെടെ കുടുങ്ങും

കാസർകോട്: (www.kasargodvartha.com) ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന കർശനമായി നടക്കുന്നതിനിടെ സംസ്ഥാന സർകാരിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കുന്നു. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലെ സാഹചര്യങ്ങൾ സസൂക്ഷം നിരീക്ഷിച്ച് ഇവർ ബന്ധപ്പെട്ടവർക്ക് റിപോർട് നൽകും. റിപോർടിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ് തയ്യാറാക്കി ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തും. ഭക്ഷ്യ വകുപ്പിന്റെ ലിസ്റ്റിന് പുറമെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ലിസ്റ്റും പരിഗണിക്കും.
                 
Food Inspection | വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകൾ: രഹസ്യാന്വേഷണ വിഭാഗവും രംഗത്ത്; നടപടി കൂടുതൽ ശക്തമാവുന്നു; കടകളിൽ ചില്ലറയായി സിഗരറ്റുകൾ നൽകുന്നവർ ഉൾപെടെ കുടുങ്ങും

തട്ടുകടകൾ മുതൽ സ്റ്റാർ ഹോടെലുകൾ വരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുണ്ടാവും. പാകറ്റ് സിഗരറ്റുകൾ മാത്രമേ വിൽക്കാവൂ എന്ന നിയമം നിലനിൽക്കെ ചില തട്ടുകടകൾ, മറ്റു കടകൾ തുടങ്ങിയ ഇടങ്ങളിൽ ചില്ലറയായി സിഗരറ്റുകൾ നൽകുന്നുണ്ട്. ഇത് കുട്ടികളടക്കം ദുരുപയോഗം ചെയ്യുന്നുണ്ട്. ഇക്കാര്യത്തിലടക്കം പരിശോധനയുണ്ടാകുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്.

അതിനിടെ ആഹാരത്തിന്റെ ഗുണനിലവാരം അനുസരിച്ച് ഹോടെലുകളെ തരംതിരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നല്ല വിഭവം നല്‍കുന്ന ഹോടെലുകളെ ഗ്രീന്‍ പട്ടികയില്‍ ഉള്‍പെടുത്തുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്നും സര്‍കാര്‍ വെബ്സൈറ്റില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള ഹോടെലുകളെയും റസ്റ്റോറന്റുകളെയും ഉള്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു

ചെറുവത്തൂരിൽ ഷവർമ കഴിച്ചതിന് പിന്നാലെ പെൺകുട്ടി മരണപ്പെടുകയും 58 പേർ ചികിത്സ തേടുകയും ചെയ്തതോടെ സംസ്ഥാനത്തെമ്പാടും നടക്കുന്ന പരിശോധനയിൽ ആയിരക്കണക്കിന് സ്ഥാപനങ്ങളിലാണ് വൃത്തിഹീനമായ സാഹചര്യങ്ങൾ കണ്ടെത്തിയത്. പല സ്ഥാപനങ്ങൾക്കും പിഴയീടാക്കുകയും ചിലത് അടപ്പിക്കുകയും ചെയ്തു. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരിൽ ആരംഭിച്ച ക്യാംപയിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. ഇതോടൊപ്പം മീനുകളിലെ മീനിലെ മായം കണ്ടെത്തുന്നതിന് 'ഓപറേഷന്‍ മത്സ്യ' എന്ന പേരിൽ പരിശോധനയും നടക്കുന്നുണ്ട്.

ചൊവ്വാഴ്ച സംസ്ഥാനത്ത് 253 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 86 സ്ഥാപനങ്ങള്‍ക്ക് നോടീസ് നല്‍കി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാംപിളുകൾ പരിശോധനയ്ക്കയച്ചു.

ഈ മാസം രണ്ട് മുതല്‍ ചൊവ്വാഴ്ച വരെ കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2183 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 201 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 717 സ്ഥാപനങ്ങള്‍ക്ക് നോടീസ് നല്‍കി. 314 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 185 സാംപിളുകൾ പരിശോധനയ്ക്കയച്ചു

ഓപറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6240 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മീൻ നശിപ്പിച്ചു. ഈ കാലയളവിലെ 4169 പരിശോധനകളില്‍ 2239 സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 89 പേര്‍ക്ക് നോടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപറേഷന്‍ ജാഗറിയുടെ ഭാഗമായി 521 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 137 സര്‍വയലന്‍സ് സാംപിൾ ശേഖരിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് തന്നെയാണ് അധികൃതർ പറയുന്നത്. ജനങ്ങളും ഈ ഉദ്യമത്തെ പിന്തുണക്കുന്നുണ്ട്. എന്നും ഇത്തരം പരിശോധനകൾ അനിവാര്യമാണെന്നാണ് ജനങ്ങൾ പറയുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Food, Health, Investigation, Government, Hotel, Unhygienic Conditions, Intelligence unit is also on the scene to catch the food stalls operating in unhygienic conditions.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL