Plastic Ban | നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ തടയാന്‍ പരിശോധന ശക്തമാക്കി
Aug 6, 2022, 19:30 IST
മഞ്ചേശ്വരം: (www.kasargodvartha.com) ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി മഞ്ചേശ്വരം ഗ്രാമപഞ്ചായത്. പഞ്ചായത് പരിധിയിലെ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് സഞ്ചികള്‍, ഗ്ലാസുകള്‍, പാത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തു. സെക്രടറി സജി തോമസ്, സെബാസ്റ്റ്യന്‍ തോമസ്, ജിബിന്‍ ലാല്‍, ചരന് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പ്ലാസ്റ്റിക്കിന് പകരം ബദല്‍ സംവിധാനം കണ്ടെത്താന്‍ വ്യാപരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിശോധനകള്‍ കര്‍ശനമായി തുടരുമെന്നും ഏകോപയോഗ പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരെ കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും വിധം നടപടി സ്വീകരിക്കുമെന്നും പഞ്ചായത് സെക്രടറി അറിയിച്ചു.