city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Immunity-Boosting Foods | 40 ന് ശേഷം സ്ത്രീകള്‍ക്ക് രോഗപ്രതിരോധശേഷി നിലനിര്‍ത്താന്‍ ഈ ഭക്ഷണ മാര്‍ഗങ്ങള്‍ പിന്തുടരാം; അറിയാം എങ്ങനെയൊക്കെയാണെന്ന്

കൊച്ചി:(KasargodVartha) പ്രായമാകുന്തോറും സ്ത്രീകളുടെ രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്ന കാഴ്ചയാണ് കാണുന്നത്. കാരണം ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്തത് തന്നെയാണ്. പലര്‍ക്കും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷമങ്ങള്‍ കഴിക്കുന്ന കാര്യത്തില്‍ ഭയങ്കര മടിയാണ്. ഫലമോ ആരോഗ്യം നഷ്ടപ്പെടുന്നു. എന്നാല്‍ 40 ന് ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി ചില ഭക്ഷണങ്ങള്‍ കഴിച്ചേ പറ്റൂ. ഒപ്പം ആവശ്യമായ വ്യായാമവും ചെയ്യണം.

Immunity-Boosting Foods | 40 ന് ശേഷം സ്ത്രീകള്‍ക്ക് രോഗപ്രതിരോധശേഷി നിലനിര്‍ത്താന്‍ ഈ ഭക്ഷണ മാര്‍ഗങ്ങള്‍ പിന്തുടരാം; അറിയാം എങ്ങനെയൊക്കെയാണെന്ന്


പ്രായത്തിനനുസരിച്ച് സ്ത്രീകളുടെ മെറ്റബോളിസം മന്ദഗതിയിലാവുകയും അവരുടെ ശരീരം പേശികളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ആര്‍ത്തവ വിരാമം പോലുള്ള ശാരീരിക മാറ്റങ്ങള്‍ മധ്യവയസ്‌കരായ സ്ത്രീകളെ ശരീരഭാരം, മാനസികാവസ്ഥ, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിക്കുന്നു. മാത്രമല്ല, മിക്ക സ്ത്രീകളിലും പോഷകക്കുറവ്, ഉപാപചയക്കുറവ് തുടങ്ങിയ മാറ്റങ്ങള്‍ പ്രകടമാകുകയും ചെയ്യുന്നു.

നാല്‍പതുകളാണ് സ്ത്രീകളുടെ ആര്‍ത്തവിരാമ കാലം എന്നതിനാല്‍ ഈ സമയം ആരോഗ്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നേടാനായി മികച്ച ഭക്ഷണം കഴിക്കേണ്ടതുണ്ട്. ആ ഭക്ഷണങ്ങളെ കുറിച്ച് അറിയാം.

*ആപ്പിള്‍

ശരീരത്തില്‍ അമിതമായ രീതിയില്‍ കൊഴുപ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കാന്‍ ആപ്പിള്‍ കഴിക്കുന്നത് വഴി കഴിയും. കൂടുതല്‍ നേരം വിശപ്പ് ഇല്ലാതെ നിലനിര്‍ത്താനും ആപ്പിളിന് കഴിയും. ദൈനംദിന ഭക്ഷണത്തില്‍ ആപ്പിള്‍ ഉള്‍പെടുത്തുന്നത് വഴി ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും കഴിയുന്നു.

*മുട്ട

മുട്ട കഴിക്കുന്നതുവഴി പോഷകങ്ങളായ വിറ്റാമിന്‍ ഡി, ഇരുമ്പ് എന്നിവ സ്ത്രീകളുടെ ശരീരത്തില്‍ എത്തുന്നു. ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകള്‍ക്ക് കഴിക്കാവുന്ന പ്രോട്ടീന്റെ മികച്ച ഉറവിടം തന്നെയാണ് മുട്ട. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കല്‍, ഹൃദ്രോഗ സാധ്യത, അമിതവണ്ണം എന്നിവ തടയാനും മുട്ട കഴിക്കുന്നത് വഴി കഴിയും. മുട്ടയില്‍ മിതമായ കൊഴുപ്പും ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കൂടാതെ കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും കുറവാണ്. ഇക്കാരണങ്ങളാല്‍ 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ തീര്‍ച്ചയായും ദൈനംദിന ഭക്ഷണത്തില്‍ മുട്ട ഉള്‍പെടുത്തേണ്ടതാണ്.

*തൈര്

കാല്‍സ്യത്തിന്റെ മികച്ച ഉറവിടമാണ് തൈര്. മാത്രമല്ല, പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഊര്‍ജസ്വലമായി നിലനിര്‍ത്തുന്നതിനുള്ള മികച്ച ലഘുഭക്ഷണമായി ഇതിനെ കണക്കാക്കാം. മാത്രമല്ല, കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന സജീവ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

*ചിയ വിത്തുകള്‍

ചിയ വിത്തുകളില്‍ ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആരോഗ്യമുള്ള അസ്ഥികള്‍ നേടാന്‍ സഹായിക്കുന്ന മഗ്നീഷ്യം, സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. വെള്ളം നന്നായി ആഗിരണം ചെയ്യുന്നതിനാല്‍, ചിയ വിത്തുകള്‍ കഴിക്കുന്നത് വിശപ്പ് എളുപ്പത്തില്‍ തടയുകയും ചെയ്യുന്നു. തടി കുറക്കാനുള്ള ഒരു ഉത്തമ പാനീയം കൂടിയാണ് ഇവ. ഭക്ഷണത്തിന്റെ പോഷകമൂല്യം വര്‍ധിപ്പിക്കുന്നതിന് രാവിലെ സ്മൂത്തിയിലോ ഓട്‌സിലോ ചേര്‍ത്ത് ഇവ കഴിക്കാം.

*കാരറ്റ്


വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്ന കാരറ്റ്, പ്രായമാകുന്ന ചര്‍മത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് ചര്‍മത്തിന് മിനുസവും മൃദുത്വവും നല്‍കുന്നു. ഇതില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒപ്പം കറുത്ത പാടുകള്‍, ചുളിവുകള്‍, മുഖക്കുരു എന്നിവയ്ക്കെതിരെ പോരാടാന്‍ സഹായിക്കുന്ന സജീവ ഘടകങ്ങളുമുണ്ട്.

*സിട്രസ് പഴങ്ങള്‍

ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍, വിറ്റാമിന്‍ സി, മറ്റ് പോഷകങ്ങള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഹൃദയത്തെ സംരക്ഷിക്കുന്നതിനും ചര്‍മത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതാണ്.

*മത്സ്യം

എണ്ണമയമുള്ള മത്സ്യങ്ങളായ സാല്‍മണ്‍, ട്രൗട്ട് എന്നിവയില്‍ കാണപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ ദിവസവും കഴിക്കുന്നത് നല്ലതാണ്. സ്ത്രീകളുടെ ശരീരത്തില്‍ ആവശ്യമായ ഹോര്‍മോണുകള്‍ നിര്‍മിക്കാന്‍ ഇതുവഴി കഴിയുന്നു. മസ്തിഷ്‌കം, ഹൃദയം എന്നിവ സംരക്ഷിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ആരോഗ്യകരമായ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ആമാശയം കൂടുതല്‍ നേരം നിറഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്നു. എണ്ണമയമുള്ള മത്സ്യങ്ങളില്‍ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങളായ ഹോട്ട് ഫ്ളഷുകള്‍, രാത്രിയിലെ വിയര്‍പ്പ് എന്നിവ കുറയ്ക്കുന്നതിനും സഹായിക്കും.

*നട്സ്

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മികച്ച ലഘുഭക്ഷണമാണ് നട്സ്. ഇവയില്‍ ഉയര്‍ന്ന അളവില്‍ നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

Keywords: Immunity-boosting foods for women over 40, Kochi, News, Immunity-Boosting Foods, Health Tips, Health, Warning, Fish, Apple, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia