city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Healthy Pregnancy | ഗര്‍ഭകാലം ആരോഗ്യകരമാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

കൊച്ചി: (KasargodVartha) ഗര്‍ഭകാലം അത്ര സുഖകരമല്ല. ഗര്‍ഭത്തിന്റെ തുടക്കം മുതല്‍ ഒമ്പതുമാസക്കാലവും വിവിധ ഘട്ടങ്ങളിലൂടെയാണ് ഗര്‍ഭിണികള്‍ കടന്നുപോകുന്നത്. ഇതില്‍ ആദ്യത്തെ മാസങ്ങള്‍ അധികം പേരും ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നു. 

ഛര്‍ദിയും ക്ഷീണവുമാണ് ഇവരെ അലട്ടുന്നത്. ഇതുകാരണം ശരിയായ ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നു. ഇത് ഗര്‍ഭിണികളെ മാത്രമല്ല, ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്നു. ഇന്നത്തെ കാലത്ത് കുഞ്ഞിന് കുഴപ്പമുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ അത് സ്‌കാനിംഗിലൂടെ അറിയാന്‍ കഴിയുകയും ഡോക്ടര്‍മാര്‍ പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നു.

അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം പ്രധാനമാകുന്നത് കൊണ്ട് തന്നെ ഏറെ ശ്രദ്ധ അത്യാവശ്യമുള്ള ഒരു കാലമാണ് ഇത്. എന്നാല്‍ ഗര്‍ഭധാരണം തൊട്ട് പ്രസവം വരെ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യകരവും സുഖകരവുമായ ഗര്‍ഭകാലം ആസ്വദിക്കാനും ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുവാനും കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഗര്‍ഭത്തിന്റെ തുടക്കം മുതല്‍ പ്രസവം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചറിയാം.

*സ്‌കാനിംഗ്

ഗര്‍ഭത്തിന്റെ തുടക്കത്തില്‍ തന്നെ ഡോക്ടര്‍മാര്‍ സ്‌കാനിംഗിന് നിര്‍ദേശിക്കാറുണ്ട്. ഇത് കുഞ്ഞിന്റെ വൈകല്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും. ഡേറ്റിംഗ് സ്‌കാനിംഗ് എന്നാണ് ആദ്യം നടത്തുന്ന സ്‌കാനിംഗിനെ പറയുന്നത്. ഇത് പ്രസവത്തിന്റെ ഡേറ്റ് അറിയാന്‍ സഹായിക്കും. അതുപോലെ തന്നെ അഞ്ചാംമാസം അനോമലി സ്‌കാനുണ്ട്.

Healthy Pregnancy | ഗര്‍ഭകാലം ആരോഗ്യകരമാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

ഇത് കുഞ്ഞിന്റെ തകരാറുകള്‍ കണ്ടു പിടിക്കാന്‍ സഹായിക്കുന്നു. എന്തെങ്കിലും അംഗവൈകല്യങ്ങള്‍ ഉണ്ടോ എന്ന് ഈ സ്‌കാനിംഗിലൂടെ കണ്ടെത്താന്‍ സഹായിക്കുന്നു. അവസാന മൂന്നു മാസത്തില്‍ ഒരു സ്‌കാനിംഗ് കൂടിയുണ്ട്. ഇതിനിടെയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുകയാണെങ്കില്‍ അത് കണ്ടെത്താന്‍ സ്‌കാനിംഗ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.

*ഉറക്കം, ഭക്ഷണം, വിശ്രമം എന്നിവയെ കുറിച്ച് അറിയാം;

ഗര്‍ഭിണിക്ക് എട്ടു മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. സാധാരണ ഗര്‍ഭമെങ്കില്‍ നടത്തം പോലുള്ള അത്യാവശ്യ വ്യായാമം ചെയ്യണം. എന്നാല്‍ ചിലര്‍ക്ക് ചില പ്രശ്നങ്ങളുണ്ടാകും. ഇത്തരക്കാര്‍ക്ക് റെസ്റ്റ് വേണ്ടിവരുന്നു. പ്രത്യേകിച്ചും ആദ്യ മൂന്നു മാസം. ചില അപൂര്‍വം കേസുകളില്‍ ഗര്‍ഭകാലം മുഴുവന്‍ റെസ്റ്റ് എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഗര്‍ഭകാലത്ത് അയഞ്ഞ വസ്ത്രം മാത്രം ധരിക്കുക. അതു പോലെ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം മാത്രം കഴിക്കുക. ഒന്നിച്ച് കഴിക്കാതെ പല തവണയായി കഴിക്കുക. ഒരുമിച്ച് കഴിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും.

ഗര്‍ഭിണികള്‍ ഇടത് വശം തിരിഞ്ഞു കിടക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് രക്തപ്രവാഹം വര്‍ധിപ്പിക്കും. ഇടയ്ക്ക് വലതു വശം തിരിയാം. മലര്‍ന്നു കിടക്കുന്നത് നാഡികള്‍ക്ക് ക്ഷതമേല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. അഞ്ചാം മാസത്തിലാണ് കുഞ്ഞിന്റെ അനക്കം അറിയുക. രണ്ടാമത്തെ ഗര്‍ഭമെങ്കില്‍ അല്‍പം നേരത്തെ തന്നെ അനക്കം അറിയും.

*പൈനാപ്പിള്‍, പപ്പായ ഇവ കഴിച്ചാല്‍ ഗര്‍ഭം അസലസിപ്പോകുമോ?

പൈനാപ്പിള്‍, പപ്പായ എന്നീ പഴങ്ങള്‍ കഴിച്ചാല്‍ ഗര്‍ഭം അസലസിപ്പോകുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ ഇതൊന്നും ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. നല്ലതു പോലെ പഴുത്ത ഈ പഴങ്ങള്‍ മിതമായി കഴിക്കാം എന്നു തന്നെയാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

അതു പോലെ കുങ്കുമപ്പൂ കലക്കി കുടിച്ചാല്‍ കുഞ്ഞിന് നല്ല നിറം ലഭിക്കും എന്ന ചിന്ത പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതില്‍ വാസ്തവമില്ല. കുങ്കുമപ്പൂവ് കഴിക്കുന്നത് കൊണ്ട് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ടെങ്കിലും കുഞ്ഞിന് നിറം നല്‍കുമെന്നത് കേട്ടുകേള്‍വികള്‍ മാത്രമാണെന്നും പാരമ്പര്യമായുള്ള നിറം തന്നെയാണ് ലഭിക്കുക എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

*ഗര്‍ഭ കാലത്ത്

ഗര്‍ഭ കാലത്ത് എന്ത് അസുഖമുണ്ടെങ്കിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മരുന്നുകള്‍ കഴിക്കുക. ഇത് വൈറ്റമിന്‍ ഗുളികകളാണെങ്കില്‍ പോലും ഡോക്ടറുടെ നിര്‍ദേശം തേടണം. ഫോളിക് ആസിഡ് പോലുളള ഗുളികള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഇവ നിര്‍ബന്ധമായും കഴിക്കുക. ഇത് കുഞ്ഞിന്റെ ബ്രെയിന്‍ വളര്‍ചയ്ക്ക് പ്രധാനമാണ്. അനാവശ്യമായ വൈറ്റമിനുകള്‍ കഴിക്കേണ്ടതില്ല. ഇത്തരം വൈറ്റമിനുകള്‍ ഭക്ഷണത്തിലൂടെ ശരീരത്തിലെടുക്കാന്‍ നോക്കുക.

Keywords: How to have a healthy pregnancy and baby, Kochi, News, Healthy Pregnancy, Healthy Baby, Health Tips, Health, Warning, Medicine, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia